‘ഇന്ത്യൻ ചാരൻ’ എന്നാരോപിച്ച് കുൽഭൂഷൺ ജാദവിനെ വധിച്ചാൽ ആസൂത്രിത കൊലപാതകമായി കണക്കാക്കുമെന്ന് ഇന്ത്യ. വിഷയത്തിൽ ഇന്ത്യയിലേക്കുള്ള പാക്ക് ഹൈക്കമ്മിഷണർ അബ്ദുൽ ബാസിത്തിനെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. എന്നാൽ നിയമത്തിന് അനുസരിച്ചാണ് വധശിക്ഷ വിധിച്ചതെന്നാണ് അബ്ദുൽ ബാസിതിന്‍റെ വാദം.


