ദിലീപിന് ജാമ്യമില്ല, നാലാം തവണയും ജാമ്യഹര്‍ജി തള്ളി

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്  ജാമ്യമില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹര്‍ജി തള്ളിയത്. ഇത് രണ്ടാം തവണയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളുന്നത്. പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടിയിട്ടുള്ള തെളിവുകള്‍ ശക്തമായതാണ് ദിലീപിന്‍റെ  ജാമ്യം തള്ളാന്‍ കാരണം

ആക്രമിക്കപ്പെട്ട നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തി എന്ന കുറ്റമാണ് തന്‍റെ മേല്‍ പോലീസ് ആരോപിക്കുന്നതെന്നും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ഈ കുറ്റത്തിന് അറുപത് ദിവസത്തിലേറെ താന്‍ ജയിലില്‍ കിടന്നെന്നും ജാമ്യാപേക്ഷയില് ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്.

 

 

prp

Related posts

Leave a Reply

*