യെമനില്‍ അറബ് സഖ്യസേന നടത്തിയ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു

റിയാദ് : യെമനില്‍ അറബ് സഖ്യസേന നടത്തിയ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. യെമനില്‍ സൗദിയുടെ യുദ്ധവിമാനം ഹൂതികള്‍ വെടിവച്ചിട്ടതിനെ തുടര്‍ന്നായിരുന്നു പ്രത്യാക്രമണം നടത്തിയത്. 12പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരെല്ലാം സാധാരണ പൗരന്മാരാണെന്നായിരുന്നു ഐക്യരാഷ്ട്രസംഘടനയുടെ വിമര്‍ശനം.

യെമനിലെ അല്‍ ജൗഫ് പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം സൗദിയുടെ വിമാനം തകര്‍ന്നു വീണത്. ഹൂതികള്‍ക്കെതിരെ യെമന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സൗദി യുഎഇ സഖ്യം നടത്തിയ ആക്രമണത്തിനിടെയാണ് സൗദിയുടെ ടൊര്‍ണാടോ എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട വിമാനം യെമനിലെ വിമത വിഭാഗമായ ഹൂതികള്‍ വെടിവെച്ചിട്ടത്.

അതേസമയം സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ യുദ്ധവിമാനത്തെ വെടിവെച്ചിടുന്നതിന്റെ വിഡിയോ യെമന്‍ ഹൂതി അന്‍സറുല്ല പുറത്തുവിട്ടിരുന്നു. സൗദി അറേബ്യയുടെ അതിര്‍ത്തിയായ അല്‍ ജാവ് പ്രവിശ്യയില്‍ വെള്ളിയാഴ്ച രാത്രിയാണ് വിമാനം മിസൈലിട്ട് തകര്‍ത്തതെന്ന് അന്‍സറുല്ല വക്താവ് ജനറല്‍ യഹ്‌യ സാരി പറഞ്ഞിരുന്നു. തകര്‍ന്ന വിമാനത്തിന്റെ ഭാഗങ്ങള്‍ ഹൂതി വിമതര്‍ ക്രാഷ് സൈറ്റില്‍ തിരയുന്നതും വിഡിയോയില്‍ കാണാം.

prp

Leave a Reply

*