
അന്‍വര്‍ റഷീദ് എന്‍റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിന്‍െറ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജാക്ക്സണ് വിജയനാണ്. ‘ബാഗ്ലൂര്‍ ഡേയ്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ട്രാന്‍സില്‍ മോട്ടിവേഷണല്‍ ട്രെയിനറുടെ വേഷത്തിലാണ ഫഹദ് എത്തുന്നത്.
തമിഴിലെ പ്രമുഖ സംവിധായകന്‍ ഗൗതം മേനോന്‍ ഒരു പ്രധാന വേഷത്തിലെത്തുന്ന ‘ട്രാന്‍സി’ല്‍ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്ബന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ജിനു ജോസഫ്, അശ്വതി മേനോന്‍, ശ്രിന്ദ, ധര്‍മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.’ട്രാന്‍സി’ന്റെ ടൈറ്റില്‍ ട്രാക്ക് ചെയ്തിരിക്കുന്നത് വിനായകനാണ്. കമ്മട്ടിപ്പാടത്തിലെ “പുഴുപുലികള്‍…” എന്ന ഹിറ്റ് ട്രാക്കിനു ശേഷം വിനായകന്‍ സംഗീതം നിര്‍വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാന്‍സ്.
പ്രമുഖ ഒഡീസ്സി നര്‍ത്തകി ആരുഷി മുഡ്ഗല്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്. ‘ട്രാന്‍സി’ന് വേണ്ടി സൗണ്ട് ഡിസൈനിങ് നിര്‍വഹിക്കുന്നത് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്. കന്യാകുമാരി, മുംബൈ, കൊച്ചി, ആംസ്റ്റര്‍ടാം എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ട്രാന്‍സ് െഫബ്രുവരി 20ന് തീയേറ്ററുകളിലെത്തും.

