കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള വൊഡാഫോണ്‍ ഐഡിയയുടെ ഹര്‍ജി പരിഗണിച്ചില്ല

ന്യൂഡല്‍ഹി: എജിആര്‍(അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ)കുടിശിക അടയ്ക്കാന്‍ സാവകാശം ആവശ്യപ്പെട്ട് വൊഡാഫോണ്‍ ഐഡിയ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

തിങ്കളാഴ്ച 2,500 കോടി രൂപയും വെളളിയാഴ്ചയോടെ 1000 കോടി രൂപയും അടയ്ക്കാമെന്നായിരുന്നു കമ്ബനി കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്.

ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ, ടാറ്റ ടെലിസര്‍വീസസ് എന്നീ ടെലികോം കമ്ബനികള്‍ എജിആര്‍ കുടിശ്ശികയായി ഒരു ലക്ഷം കോടിയിലധികം രൂപയാണ് അടയ്ക്കാനുള്ളത്.

കോടതി ഹര്‍ജി പരിഗണിക്കാതായതോടെ ഐഡിയ വൊഡാഫോണ്‍ കൂടുതല്‍ സമ്മര്‍ദത്തിലായിരിക്കുകയാണ്. ഇന്ത്യയില്‍ ബിസിനസ് തുടരുന്നതിനെക്കുറിച്ച്‌ ആലോചിക്കേണ്ടിവരുമെന്ന് കമ്ബനി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ ഫെബ്രുവരി 20-ഓടെ 10000 കോടി രൂപ അടയ്ക്കാമെന്ന് എയര്‍ടെല്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സമയം ഇനിയും നീട്ടിനല്‍കാനാവില്ലെന്നാണ് ടെലികോ വകുപ്പ് പ്രതികരിച്ചത്.

2019 ഒക്ടോബറിലെ സുപ്രീം കോടതി വിധിപ്രകാരം 1.47 ലക്ഷം കോടി രൂപയുടെ എജിആര്‍ കുടിശ്ശികയാണ് ടെലികോം കമ്ബനികള്‍ തീര്‍ക്കാനുള്ളത്. സമയപരിധി ജനുവരി 23ന് അവസാനിച്ചതോടെ ജിയോ മാത്രമാണ് കുടിശ്ശിക തീര്‍ത്തത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്‌എന്‍എല്‍ അടക്കമുള്ളവര്‍ കുടിശ്ശിക അടച്ചിട്ടില്ല.

എയര്‍ടെല്‍ 35,586 കോടി രൂപ, വൊഡാഫോണ്‍ ഐഡിയ-53,000 കോടി, ടാറ്റ ടെലി-13,800 കോടി, ബിഎസ്‌എന്‍എല്‍-4,989 കോടി, എംടിഎന്‍എല്‍-3,122 കോടി എന്നിങ്ങനെയാണ് കുടിശ്ശിക അടയ്ക്കാനുള്ളത്.

prp

Leave a Reply

*