മൂന്ന് പ്രീമിയം ഫോണുകളുമായി വിവോ; വിലയും പ്രത്യേകതയും ഇങ്ങനെ

വിവോ എക്‌സ് 50 പ്രോ പ്ലസ് മൂന്ന് ഫോണുകളെ അപേക്ഷിച്ച്‌ ഏറ്റവും പ്രീമിയമാണ്. ഒപ്പം മുന്‍നിര പ്രകടനവും മികച്ച ക്യാമറകളും ഇതു വാഗ്ദാനം ചെയ്യുന്നു. ഐസോസെല്‍, ടെട്രാസെല്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിക്കാന്‍ കഴിയുന്ന സാംസങ്ങിന്റെ പുതിയ 50 മെഗാപിക്‌സല്‍ ഐസോസെല്‍ ജിഎന്‍1 1/1.3 സെന്‍സര്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഫോണാണിത്. സവിശേഷതകളുടെ അടിസ്ഥാനത്തില്‍, ഫോണിന്റെ സെല്‍ഫി ക്യാമറയ്ക്കായി പഞ്ച്‌ഹോള്‍ കട്ടൗട്ടിനൊപ്പം 6.56 ഇഞ്ച് ഫുള്‍ എച്ച്‌ഡി + സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ എക്‌സ് 50 പ്രോ പ്ലസ് നല്‍കുന്നത്. […]

മോട്ടറോള റേസര്‍ മാര്‍ച്ച്‌ 16ന് ഇന്ത്യയിലെത്തും

മോട്ടറോള റേസര്‍ മാര്‍ച്ച്‌ 16ന് ഇന്ത്യയിലെത്തും.ഈ സ്മാര്‍ട്ഫോണിന്‍റെ സവിശേഷതകള്‍ പരിശോധിച്ചാല്‍,സ്മാര്‍ട്ട്‌ഫോണില്‍ രണ്ട് ഡിസ്‌പ്ലേകള്‍ ലഭിക്കുന്നു. 2.7 ഇഞ്ച് ജി-ഒലെഡ് ക്വിക്ക് വ്യൂ പാനല്‍ പുറംഭാഗത്ത് ഒരുക്കിയിരിക്കുന്നു. അകത്ത് 21: 9 വീക്ഷണാനുപാതമുള്ള 6.2 ഇഞ്ച് പി-ഒലെഡ് സ്ക്രീന്‍ ഉണ്ട്. രണ്ട് ക്യാമറകളുമുണ്ട്, ഒന്ന് മുന്‍വശത്തും രണ്ടാമത്തേത് അകത്തുമായാണ് വരുന്നത്. 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 6 ജിബി റാം, വൈ-ഫൈ, ബ്ലൂടൂത്ത് വി 5., ജിപിഎസ്, എന്‍‌എഫ്‌സി, ടൈപ്പ്-സി പോര്‍ട്ട് എന്നിവയും മോട്ടറോള റേസറില്‍ ലഭ്യമാണ്. 15W […]

ഓപ്പോയുടെ പുതിയ സ്മാര്‍ട്ട് വാച്ച്‌; ഇസിജി സെന്‍സറുമായി മാര്‍ച്ച്‌ ആറിന് പുറത്തിറക്കും

ഡല്‍ഹി: ഓപ്പോ പുറത്തിറക്കുന്ന പുതിയ സ്മാര്‍ട്ട് വാച്ച്‌ മാര്‍ച്ച്‌ ആറിന് പുറത്തിറക്കും. വാച്ചിന്റെ രൂപവും പ്രധാന സവിശേഷതകളുമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വാച്ച്‌ വെയര്‍ ഒഎസി-ലാണ് പ്രവര്‍ത്തിക്കുന്നത്. ഇസിജി അളക്കുന്നതിന് സ്മാര്‍ട്ട് വാച്ച്‌ ഒരു സെന്‍സറിനെ പിന്തുണയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ത്രിഡി ഗ്ലാസ് പാനലിലാണ് ഉറപ്പിച്ചിരിക്കുന്നതെന്ന് ആഗോള വൈസ് പ്രസിഡന്റും പ്രസിഡന്റുമായ ഓപ്പോയുടെ ബ്രയാന്‍ ഷെന്‍ സ്ഥിരീകരിച്ചു. വാച്ചിന്റെ വലതുവശത്ത് രണ്ട് ഫിസിക്കല്‍ ബട്ടണുകള്‍ നല്‍കിയതിനാല്‍ കാഴ്ചയിലും പ്രകടനത്തിലും ഈ വാച്ച്‌ ആപ്പിള്‍ വാച്ചിനോട് സമാനമായി തോന്നുന്നു. ചതുരാകൃതിയിലുള്ള […]

നോകിയ 9 പ്യുര്‍വ്യൂ; ഫോണിന് 15000 രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ച്‌ കമ്ബനി

നോകിയയുടെ നോകിയ 9 പ്യുര്‍വ്യൂവിന് വന്‍ വിലക്കുറവ് പ്രഖ്യാപിച്ചു. 15000 രൂപയുടെ കുറവാണ് നോകിയ വെബ് സൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ ജൂലൈയിലാണ് നോകിയ 9 പ്യുര്‍വ്യു പുറത്തിറക്കിയത്. നീല നിറത്തില്‍ മാത്രമാണ് ഫോണ്‍ ലഭ്യമാകുന്നത്. അന്ന് 49999 രൂപയായിരുന്നു ഫോണിന് കമ്ബനി പ്രഖ്യാപിച്ചിരുന്ന വില. ഇതാണ് ഇപ്പോള്‍ 34999 രൂപയായി ഒറ്റയടിക്ക് കുറച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് വില കുറച്ചതെന്ന കാര്യം നോകിയ വ്യക്തമാക്കിയിട്ടില്ല. പിന്‍ഭാഗത്ത് അഞ്ച് ക്യാമറകളാണ് നോകിയ 9 പ്യുര്‍വ്യൂവിനുള്ളത്. ഇരട്ട നാനോ സിമ്മുകള്‍ ഇടാവുന്ന […]

സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു.ഴിഞ്ഞ ആഴ്ച യുഎസില്‍ അവതരിപ്പിച്ച സാംസങിന്റെ ഗാലക്‌സി ഇസഡ് ഫ്ലിപ് ഫോള്‍ഡബിള്‍ ഫോണ്‍ ആണ് ഇന്ത്യയിലെത്തിയത്. സാംസങിന്റെ രണ്ടാമത്തെ ഫോള്‍ഡബിള്‍ ഫോണാണ് ഗാലക്‌സിഇസഡ്ഫ്ലിപ്. നോട്ടിഫിക്കേഷനുകള്‍ക്ക് വേണ്ടി ചെറിയ സെക്കണ്ടറി കവര്‍ സ്ക്രീനും ഡ്യൂവല്‍ റിയര്‍ ക്യാമറ സംവിധാനവും 3,300mAh ബാറ്ററിയും പുതിയ സാംസങ് ഫോള്‍ഡബിള്‍ ഹാന്‍ഡ്‌സെറ്റില്‍ നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 21 മുതലാണ് ഇന്ത്യയില്‍ ഫോണ്‍ പ്രീ-ഓര്‍ഡറിനായി ലഭ്യമാകുക. സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപിന് ഇന്ത്യയില്‍ 1,09,999 രൂപയാണ് വില. 8 […]

റിയല്‍മി എക്സ് 50 പ്രോ; 5 ജിയുമായി ഫെബ്രുവരി 24 ന് വിപണിയിലെത്തും

റിയല്‍മിയുടെ ഏറ്റവും പുതിയ റിയല്‍മി എക്‌സ് 50 പ്രോ 5 ജി സ്മാര്‍ട്ട്ഫോണ്‍ ഫെബ്രുവരി 24 ന് വിപണിയിലെത്തിക്കുമെന്ന് റിയല്‍മി സ്ഥിരീകരിച്ചു. ബാഴ്സലോണയില്‍ എംഡബ്ല്യുസി 2020 ല്‍ റിയല്‍മി എക്‌സ് 50 പ്രോ 5 ജി പുറത്തിറക്കുമെന്ന് കമ്ബനി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇപ്പോള്‍ MWC റദ്ധാക്കുകയാണുണ്ടായത്. അതേസമയം ഓണ്‍ലൈന്‍ അവതരണ പരിപാടിയില്‍ റിയല്‍മി അതിന്റെ മുന്‍നിര ഫോണ്‍ അവതരിപ്പിക്കുവാന്‍ തീരുമാനിച്ചു. റിയല്‍മി എക്‌സ് 50 പ്രോ 5 ജി വൈ-ഫൈ 6 […]

ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ 2 മാര്‍ച്ചില്‍ പുറത്തിറങ്ങിയേക്കും

ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ പിന്‍ഗാമിയെക്കുറിച്ചുള്ള വിവരങ്ങള്‍ കുറച്ച്‌ കാലമായി പുറത്തുവരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് ഫോണ്‍ വിപണിയില്‍ എത്തിയേക്കും. ഐഫോണിനെ, ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ 2 എന്നാണ് ചിലര്‍ വിളിക്കുന്നത്. ഇത് മാര്‍ച്ച്‌ പകുതിയോടെ പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. 2017 ല്‍ അവതരിപ്പിച്ച ഐഫോണ്‍ 8 ല്‍ നിന്നാണ് ഐഫോണ്‍ എസ്‌ഇയുടെ രൂപകല്‍പ്പന. പുതിയ ഫോണില്‍ 4.7 ഇഞ്ച് സ്‌ക്രീന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ ഫോണിന്റെ ട്രയല്‍ പ്രൊഡക്ഷനും ആപ്പിള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഐഫോണ്‍ എസ്‌ഇ […]