സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു.ഴിഞ്ഞ ആഴ്ച യുഎസില്‍ അവതരിപ്പിച്ച സാംസങിന്റെ ഗാലക്‌സി ഇസഡ് ഫ്ലിപ് ഫോള്‍ഡബിള്‍ ഫോണ്‍ ആണ് ഇന്ത്യയിലെത്തിയത്. സാംസങിന്റെ രണ്ടാമത്തെ ഫോള്‍ഡബിള്‍ ഫോണാണ് ഗാലക്‌സിഇസഡ്ഫ്ലിപ്.

നോട്ടിഫിക്കേഷനുകള്‍ക്ക് വേണ്ടി ചെറിയ സെക്കണ്ടറി കവര്‍ സ്ക്രീനും ഡ്യൂവല്‍ റിയര്‍ ക്യാമറ സംവിധാനവും 3,300mAh ബാറ്ററിയും പുതിയ സാംസങ് ഫോള്‍ഡബിള്‍ ഹാന്‍ഡ്‌സെറ്റില്‍ നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 21 മുതലാണ് ഇന്ത്യയില്‍ ഫോണ്‍ പ്രീ-ഓര്‍ഡറിനായി ലഭ്യമാകുക.

സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപിന് ഇന്ത്യയില്‍ 1,09,999 രൂപയാണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനിലാണ് ഗാലക്‌സി ഇസഡ് ഫ്ലിപ് ലഭിക്കുക. മിറര്‍ ബ്ലാക്ക്, മിറര്‍ പര്‍പ്പിള്‍, മിറര്‍ ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഈ സ്മാര്‍ട്ഫോണ്‍ ലഭ്യമാകുന്നത്.

prp

Leave a Reply

*