‘മഹേഷിന്‍റെ പ്രതികാരം’ തെലുങ്കില്‍ ; ടീസര്‍

മലയാളികളുടെ പ്രിയ നടന്‍ ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്ക് പതിപ്പിന്റെ ടീസര്‍ പുറത്തിറങ്ങി. ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കിടേഷ് മഹ ആണ്. സത്യ ദേവ് ആണ് ചിത്രത്തിലെ നായകന്‍. മഹേഷിന്‍റെ അതേ ഗെറ്റെപ്പിലാണ് സത്യദേവും തെലുങ്ക് പതിപ്പില്‍. ഇത് ‘ഫഹദ്’ തന്നെ അല്ലേ എന്നാണ് ആരാധകരുടെ ചോദ്യം.

ഏപ്രില്‍ 17 ന് ചിത്രം തിയറ്ററുകളിലെത്തും. മഹേഷിന്റെ പ്രതികാരം തമിഴില്‍ ‘നിമിര്‍’ എന്ന പേരില്‍ പ്രിയദര്‍ശന്‍ റീമേക്ക് ചെയ്തിരുന്നു. നായകന്‍ ഉദയനിധി സ്റ്റാലിനായിരുന്നു .

സുഹാസ്, ജബ്ബര്‍ദസ്ത് റാംപ്രസാദ്, ടിഎന്‍ആര്‍, രവീന്ദ്ര വിജയ്, കെ രാഘവന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ബ്രഹ്മാണ്ഡ ചിത്രം’ബാഹുബലി’ നിര്‍മിച്ച അര്‍ക മീഡിയ വര്‍ക്ക്സാണ് ചിത്രത്തിന്റെ നിര്‍മാണം. അപ്പു പ്രഭാകര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബിജിബാല്‍ ആണ് സംഗീതം ഒരുക്കുന്നത്.

prp

Leave a Reply

*