റിയല്‍മി എക്സ് 50 പ്രോ; 5 ജിയുമായി ഫെബ്രുവരി 24 ന് വിപണിയിലെത്തും

റിയല്‍മിയുടെ ഏറ്റവും പുതിയ റിയല്‍മി എക്‌സ് 50 പ്രോ 5 ജി സ്മാര്‍ട്ട്ഫോണ്‍ ഫെബ്രുവരി 24 ന് വിപണിയിലെത്തിക്കുമെന്ന് റിയല്‍മി സ്ഥിരീകരിച്ചു.

ബാഴ്സലോണയില്‍ എംഡബ്ല്യുസി 2020 ല്‍ റിയല്‍മി എക്‌സ് 50 പ്രോ 5 ജി പുറത്തിറക്കുമെന്ന് കമ്ബനി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇപ്പോള്‍ MWC റദ്ധാക്കുകയാണുണ്ടായത്. അതേസമയം ഓണ്‍ലൈന്‍ അവതരണ പരിപാടിയില്‍ റിയല്‍മി അതിന്റെ മുന്‍നിര ഫോണ്‍ അവതരിപ്പിക്കുവാന്‍ തീരുമാനിച്ചു.

റിയല്‍മി എക്‌സ് 50 പ്രോ 5 ജി വൈ-ഫൈ 6 നെ പിന്തുണയ്ക്കും. ഇത് സ്‌നാപ്ഡ്രാഗണ്‍ 865 SoC അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ജിഎസ്മാറീന റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഫെബ്രുവരിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഫോണുകളുടെ പട്ടിക 504,000 സ്‌കോറുകളുള്ള സ്നാപ്ഡ്രാഗണ്‍ 855+ ചിപ്സെറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

സ്മാര്‍ട്ട്ഫോണില്‍ എന്‍എഫ്സിയും ഡ്യുവല്‍ സിം പിന്തുണയും നല്‍കും. ആന്‍ഡ്രോയിഡ് 10 ല്‍ റിയല്‍മി യുഐ ഉപയോഗിച്ച്‌ ഫോണ്‍ പ്രവര്‍ത്തിക്കും. 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഇതിലുണ്ടാകും. എക്‌സ് 50 പ്രോ 5 ജി സ്മാര്‍ട്‌ഫോണിന്റെ മുകളിലായി ഇടത് കോണില്‍ ഒരു പഞ്ച്-ഹോള്‍ ഫ്രണ്ട് ക്യാമറ അവതരിപ്പിക്കും.

prp

Leave a Reply

*