മോട്ടറോള റേസര്‍ മാര്‍ച്ച്‌ 16ന് ഇന്ത്യയിലെത്തും

മോട്ടറോള റേസര്‍ മാര്‍ച്ച്‌ 16ന് ഇന്ത്യയിലെത്തും.ഈ സ്മാര്‍ട്ഫോണിന്‍റെ സവിശേഷതകള്‍ പരിശോധിച്ചാല്‍,സ്മാര്‍ട്ട്‌ഫോണില്‍ രണ്ട് ഡിസ്‌പ്ലേകള്‍ ലഭിക്കുന്നു. 2.7 ഇഞ്ച് ജി-ഒലെഡ് ക്വിക്ക് വ്യൂ പാനല്‍ പുറംഭാഗത്ത് ഒരുക്കിയിരിക്കുന്നു. അകത്ത് 21: 9 വീക്ഷണാനുപാതമുള്ള 6.2 ഇഞ്ച് പി-ഒലെഡ് സ്ക്രീന്‍ ഉണ്ട്. രണ്ട് ക്യാമറകളുമുണ്ട്, ഒന്ന് മുന്‍വശത്തും രണ്ടാമത്തേത് അകത്തുമായാണ് വരുന്നത്.

128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 6 ജിബി റാം, വൈ-ഫൈ, ബ്ലൂടൂത്ത് വി 5., ജിപിഎസ്, എന്‍‌എഫ്‌സി, ടൈപ്പ്-സി പോര്‍ട്ട് എന്നിവയും മോട്ടറോള റേസറില്‍ ലഭ്യമാണ്. 15W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ഇതിലുണ്ട്. ഈ സ്മാര്‍ട്ഫോണിന് ഏകദേശം 1,08,008 രൂപയാണ് വിലവരുന്നത്

prp

Leave a Reply

*