കൊറോണ ഭീതിക്കിടെ ഇറ്റാലിയന്‍ ആഢംബരകപ്പല്‍ കൊച്ചിയില്‍

കൊച്ചി: രാജ്യത്ത് കൊറോണ ഭീതി നിലനില്‍ക്കെ ഇറ്റാലിയന്‍ ആഢംബരക്കപ്പല്‍ കോസ്റ്റ വിക്ടോറിയ കൊച്ചിയിലെത്തി. എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നടത്തുമെന്ന് പോര്‍ട്ട് ട്രസ്റ്റ് വ്യക്തമാക്കി.

കപ്പലില്‍ ആകെ 459 യാത്രക്കാരാണ് ഉള്ളത്. അതില്‍ 305 പേരും ഇന്ത്യക്കാരാണ്. കൊറോണ വൈറസ് ബാധിച്ച്‌ ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. 79 പേരാണ് ഇറ്റലിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്ന് ജയ്പൂരിലെത്തിയ ആള്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

ചൈന ഉള്‍പ്പെടെ 79 രാജ്യങ്ങളിലായി ഒരുലക്ഷത്തിലെറെ പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

prp

Leave a Reply

*