മലിനീകരണ പരാതികള്‍ തീര്‍പ്പാക്കാന്‍ ഡല്‍ഹിയില്‍ ​’ഗ്രീന്‍ ഡല്‍ഹി’ മൊബൈല്‍ ആപ്​

ന്യൂഡല്‍ഹി: മലിനീകരണത്തിന്​ കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറി​െന്‍റ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ​’ഗ്രീന്‍ ഡല്‍ഹി’ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍. സംസ്​ഥാനത്തെ മലിനീകരണം കുറക്കുന്നതിന്​ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും ജനങ്ങളുടെ പിന്തുണ ഇല്ലാതെ സാധ്യമാകില്ലെന്നും ആപ്​ പുറത്തിറക്കി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ പറഞ്ഞു.

മലീനീകരണത്തിന്​ കാരണമാകുന്ന ചിത്രങ്ങളോ വിഡിയോ എടുത്തശേഷം മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ അപ്​ലോഡ്​ ചെയ്യാം. ആപ്ലിക്കേഷന്‍ സ്​ഥലം കണ്ടെത്തുകയും പരാതി സ്വമേധയാ ബന്ധപ്പെട്ട സ്​ഥലത്തെ അധികാരികള്‍ക്ക്​ പോകുകയും ചെയ്യും. പരാതി തീര്‍പ്പാക്കുന്നത്​ സമയബന്ധിതമായി നടപ്പാക്കും. പരാതി പരിഗണിച്ച ശേഷം ബന്ധപ്പെട്ട അധികാരകള്‍ ചിത്രം പോസ്​റ്റ്​ ചെയ്യുകയും വേണം. ഗൂഗ്​ള്‍ പ്ലേ സ്​റ്റോറില്‍നിന്ന്​ ആപ് ഡൗണ്‍ലോഡ്​ ചെയ്യാമെന്നും കെജ്​രിവാള്‍ അറിയിച്ചു.

പരാതികളുടെ നിലവിലെ സ്​ഥിതി നിരീക്ഷിക്കുന്നതിനായി ഡല്‍ഹി സെക്രട്ടറിയറ്റില്‍ ഗ്രീന്‍ വാര്‍ റൂം തയാറാക്കിയിട്ടുണ്ട്​. 70ഒാളം ഗ്രീന്‍ മാര്‍ഷലുകള്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരും -കെജ്​രിവാള്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌​ കനത്ത വായു മലിനീകരണത്തിലൂടെയാണ്​ ഡല്‍ഹി ഇപ്പോള്‍ കടന്നുപോകുന്നത്​. വായുമലിനീകരണം രൂക്ഷമായതോടെ സര്‍ക്കാറിനെതിരെ പ്രതിഷേധവും രൂക്ഷമായിരുന്നു.

prp

Leave a Reply

*