ഗെയിമുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പബ്‌ജി

മെയ് 2020 -ലെ ഏറ്റവും കൂടുതല്‍ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ച്‌ പബ്ജി മൊബൈല്‍. ഗേമിംഗ് കമ്ബനിയായ ടെന്‍സെന്റിന് ഈ ഒരൊറ്റ ഗെയിം കഴിഞ്ഞ മാസത്തില്‍ മാത്രം സമ്മാനിച്ചത് 1700 കോടി രൂപയുടെ വരുമാനമാണ്. ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ളേ എന്നിവയില്‍ നിന്ന് മെയ് 1 മുതല്‍ മെയ് 31 വരെ ശേഖരിച്ച വിവരങ്ങള്‍ വെച്ചാണ് ഈ വരുമാനം കണക്കാക്കപ്പെട്ടിട്ടുള്ളത്.

ലോക്ക് ഡൌണ്‍ ലോകമെമ്ബാടും നിര്‍ബന്ധിതമായി നടപ്പിലാക്കപ്പെട്ട്, ജനങ്ങളില്‍ ബഹുഭൂരിഭാഗവും വീടുകളില്‍ തന്നെ തളച്ചിടപ്പെട്ട മെയ് മാസത്തില്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്ബനികള്‍ റെക്കോര്‍ഡ് ലാഭം രേഖപ്പെടുത്തപ്പെടും എന്നത് ഉറപ്പായിരുന്നു എങ്കിലും പ്രവചനങ്ങളെപ്പോലും തെറ്റിക്കുന്ന ഒരു വന്‍ ആദായമാണ് മിക്കവാറും എല്ലാ കമ്ബനികള്‍ക്കും ഉണ്ടായിട്ടിരിക്കുന്നത്

prp

Leave a Reply

*