വീണ്ടും ജവാന്മാര്‍ക്ക് കൂട്ടത്തോടെ രോഗം; കാശ്മീരിലെ 28 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൊവിഡ് പോസീറ്റീവായി

കുല്‍ഗാം:- ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ തൊണ്ണൂറാം ബറ്റാലിയനിലെ സിആര്‍പിഎഫ് ജവാന്മാരില്‍ 28 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. ജൂണ്‍ 6ന് നഴ്സിങ് അസിസ്റ്രന്റായ 44 വയസ്സുകാരന്‍ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതിനെ തുടര്‍ന്ന് ബറ്റാലിയനിലെ 75 ജവാന്മാരില്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലത്തിലാണ് 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു.

ഇവരുടെ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കി വരുന്നു. ശേഷിക്കുന്നവരുടെ പരിശോധനാ ഫലം വൈകാതെ ലഭ്യമാകും. രോഗം സ്ഥിരീകരിച്ച 28 പേരെയും ഐസൊലേറ്ര് ചെയ്ത് കഴിഞ്ഞു. മുന്‍പ് മേയ് മാസത്തില്‍ ഡല്‍ഹിയില്‍ 62 ജവാന്മാര്‍ക്ക് ഒരേ ദിവസം കൊവിഡ് പോസിറ്രീവായിരുന്നു. ഇതുവരെ രാജ്യത്ത് നാലോളം സിആര്‍പിഎഫ് ജവാന്മാര്‍ കൊവിഡ് രോഗം ബാധിച്ച്‌ മരിച്ചിട്ടുണ്ട്. പുതിയ പരിശോധനാ ഫലം വന്നതോടെ രാജ്യത്ത് രോഗം ബാധിച്ച സിആര്‍പിഎഫ് ജവാന്മാരുടെ എണ്ണം 516 ആയി. 353 പേര്‍ക്ക് രോഗം ഭേദമായി.

prp

Leave a Reply

*