16 റഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി വ്യോമസേനയിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കവും വിവാദവും സൃഷ്ടിച്ച റഫേല്‍ വിമാനങ്ങളില്‍ 16 എണ്ണം കൂടി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ഏപ്രില്‍ 2021ഓടുകൂടിയാണ് വ്യോമസേനയുടെ ഗോള്‍ഡന്‍ ആരോ വിഭാഗത്തില്‍ ഇവ എത്തിച്ചേരുക. ഒപ്പം ഫ്രാന്‍സിലെ വലിയ ജെറ്റ് എഞ്ചിന്‍ നിര്‍മാതാക്കളായ സഫ്രാന്‍, ജറ്റ് എഞ്ചിനുകളും അനുബന്ധ വസ്ത്തുക്കളും നല്‍കാന്‍ ഇന്ത്യയുമായി കരാറായിട്ടുമുണ്ട്.

കഴിഞ്ഞ ജൂണ്‍ 29നാണ് 5 റഫേല്‍ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായത്. അടുത്ത ബാച്ച്‌ അടുത്ത നവംബര്‍ 5 ന് അംബാലയിലെത്തിച്ചേരും. കഴിഞ്ഞ തവണ വന്ന അഞ്ച് വിമാനങ്ങളും ദുബയില്‍ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ ഇത്തവണ ഫ്രാന്‍സിലെ ബാര്‍ഡോയില്‍ നിന്ന് നേരിട്ട് ഇന്ത്യയിലെത്തും. ഇത്തവണ ഇന്ധനം ആകാശത്തുനിന്നു തന്നെ നിറക്കാനാണ് പദ്ധതി.

നിലവില്‍ ഏഴ് റഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ വ്യോമസേനാ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാന്‍ ഉപയോഗിക്കുന്നുണ്ട്.

മൂന്ന് റഫേല്‍ വിമാനങ്ങള്‍ ജനുവരിയില്‍ ഇന്ത്യയിലെത്തും. മൂന്നെണ്ണം മാര്‍ച്ചില്‍, ഏഴെണ്ണം ഏപ്രിലില്‍. അതോടെ 21 സിംഗിള്‍ സീറ്റ് യുദ്ധവിമാനങ്ങളും 7 ഡബിള്‍ സീറ്റ് പരിശീലന വിമാനങ്ങളും ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും.

കൂടുതല്‍ റഫേല്‍ ജറ്റ് വിമാനങ്ങള്‍ നല്‍കാന്‍ സഫ്രാന്‍ തയ്യാറാണെന്ന് വ്യോമസേന വൃത്തങ്ങള്‍ പറയുന്നു. കൂടാതെ എം88 എഞ്ചിനുകളും വിതരണം ചെയ്യും. ഒപ്പു വച്ച്‌ നാല് വര്‍ഷത്തേക്കാണ് കരാര്‍ പ്രാബല്യത്തിലുണ്ടാവുക.

എം88 എഞ്ചിനുകള്‍ റഫേലില്‍ മാത്രമല്ല ഉപയോഗിക്കുന്നത്. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ലൈറ്റ് കോമ്ബാക്‌ട് എയര്‍ക്രാഫ്റ്റ് II ലും ഇതേ എഞ്ചിനുകള്‍ ഉപയോഗിക്കുന്നുണ്ട്. 83 എല്‍എസി മാര്‍ക്ക് I ജെറ്റുകള്‍ വാങ്ങാനും വ്യോമസേനയ്ക്ക് പദ്ധതിയുണ്ട്. മൂന്നാമൊതു രാജ്യത്തുനിന്ന് അനുബന്ധ ഭാഗങ്ങള്‍ വാങ്ങാതിരിക്കുകയാണെങ്കില്‍ തങ്ങളുടെ എഞ്ചിനുകള്‍ നല്‍കാന്‍ സഫ്രാന്‍ തയ്യാറാണ്. അതായത് ഡിആര്‍ഡിഒയുടെ അത്തരം വിമാനങ്ങള്‍ ഇന്ത്യന്‍ നിര്‍മിതമായിരിക്കുമെന്നതാണ് ഇതിന്റെ മെച്ചം.

prp

Leave a Reply

*