‘സിനിമയുടെ പരസ്യത്തെ ഗൗരവമായി കാണേണ്ട ആവശ്യമില്ല’; മന്ത്രി മുഹമ്മദ് റിയാസ്

Photo: facebook

തിരുവനന്തപുരം: കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രമായ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ രംഗത്ത്.

സിനിമയുടെ പരസ്യത്തെ ആ നിലയില്‍ എടുത്താല്‍ മതി. ഗൗരവമായി കാണേണ്ട ആവശ്യമില്ലയെന്നു മന്ത്രി പറഞ്ഞു. ക്രിയാത്മകമായ നിര്‍ദേശങ്ങളും വിമര്‍ശനങ്ങളുമെല്ലാം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഉദ്ദേശിക്കുന്നതെന്നും റിയാസ് പറഞ്ഞു. ’80കളില്‍ വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന സംഭാഷണം ‘ഇപ്പ ശരിയാക്കിത്തരാമെന്നത്’ ഇപ്പോഴും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പറയാറില്ലേ. ഇത് സിനിമയുടെ പരസ്യം എന്ന നിലയില്‍ എടുത്താല്‍ മതി.

‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നല്‍കിയ പരസ്യമായിരുന്നു വിവാദമായത്. ഇതിന്റെ പേരില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും, ബഹിഷ്‌കരാഹ്വാനവും സിനിമയ്ക്കെതിരെ നടന്നിരുന്നു. കേരളത്തിലെ റോഡുകളിലെല്ലാം കുഴിയുണ്ടെന്ന് ആരോപിക്കുകയാണ് പരസ്യമെന്നായിരുന്നു വിമര്‍ശനം.

prp

Leave a Reply

*