നടിയെ ആക്രമിച്ച കേസ് ;ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ദിലീപിന് ഹൈക്കോടതി നോട്ടീസ്

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയില്‍ ദിലീപിന് ഹൈക്കോടതി നോട്ടീസ്.

ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ചാണ് ക്രൈംബ്രാഞ്ച് ഹര്‍ജി നല്‍കിയത്.
2017ലാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാകുന്നത്. പിന്നീട് കര്‍ശനവ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും അന്വോഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും കാണിച്ച്‌ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി വിചാരണ കോടതി തള്ളി. തെളിവുകള്‍ ഉണ്ടായിട്ടും വിചാരണക്കോടതി പരിഗണിച്ചില്ലെന്ന് കാണിച്ച്‌ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ നോട്ടീസ്.

prp

Leave a Reply

*