കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി. ഉച്ചക്ക് രണ്ട് മണിക്ക് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ത്താണ് പ്രമേയം പാസാക്കിയത്. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത് സംസ്ഥാനമായി പശ്ചിമ ബംഗാള്‍.
‘ഇപ്പോള്‍ ജനങ്ങള്‍ രാജ്യം വിടേണ്ടി വരുമെന്ന ഭീതിയിലാണ്. എല്ലാത്തരം കാര്‍ഡുകളും സംഘടിപ്പിക്കുന്നതിനായി അവര്‍ വരി നില്‍ക്കുകയാണ്. ബംഗാളില്‍ ഞങ്ങള്‍ സി.എ.എയും എന്‍.ആര്.സിയും എന്‍.പി.ആറും അനുവദിക്കില്ല.’ -സഭയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനവും ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനവും കേരളമാണ്. കേരളത്തിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാന് സംസ്ഥാനങ്ങളും ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.