പൗരത്വ ഭേദഗതി നിയമം; പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി. ഉച്ചക്ക്​ രണ്ട്​ മണിക്ക്​ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ത്താണ്​ പ്രമേയം പാസാക്കിയത്​. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത്​ സംസ്ഥാനമായി പശ്ചിമ ബംഗാള്‍.

‘ഇപ്പോള്‍ ജനങ്ങള്‍ രാജ്യം വിടേണ്ടി വരുമെന്ന ഭീതിയിലാണ്​. എല്ലാത്തരം കാര്‍ഡുകളും സംഘടിപ്പിക്കുന്നതിനായി അവര്‍ വരി നില്‍ക്കുകയാണ്​. ബംഗാളില്‍ ഞങ്ങള്‍ സി.എ.എയും എന്‍.ആര്‍.സിയും എന്‍.പി.ആറും അനുവദിക്കില്ല.’ -സഭയെ അഭിസംബോധന ചെയ്​ത്​ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനവും ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനവും കേരളമാണ്. കേരളത്തിന്​ പിന്നാലെ കോണ്‍ഗ്രസ്​ ഭരിക്കുന്ന​ പഞ്ചാബ്​, രാജസ്ഥാന്‍ സംസ്ഥാനങ്ങളും ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

prp

Leave a Reply

*