ഷൈലോക്ക് ടീസർ ഏറ്റെടുത്ത് ആരാധകർ; ട്രെൻഡിങ്ങിൽ ഒന്നാമത്

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ഷൈലോക്കിന്‍റെ ടീസര്‍ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. ഒരു ലക്ഷം വ്യൂസുമായി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി ഇടംപിടിച്ചിരിക്കുകയാണിപ്പോൾ ടീസര്‍. മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്ക് തന്നെയാണ് ടീസറിന്‍റെ പ്രധാന ഹൈലൈറ്റ്. കറുത്ത ഷര്‍ട്ടും വെള്ളി ചെയിനും കടുക്കനും കൂളിങ് ഗ്ലാസും അണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് മെഗാസ്റ്റാർ എത്തിയിരിക്കുന്നത്.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമിഴിലും ചിത്രം റിലീസിനെത്തുന്നുണ്ട്. കുബേരന്‍ എന്നാണ് ചിത്രത്തിന്‍റെ തമിഴ്പതിപ്പിലെ പേര്. നടൻ രാജ്കിരണ്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. പലിശക്കാരനായാണ് മമ്മൂട്ടി വേഷമിടുന്നത്. മീനയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

courtsey content - news oline
prp

Leave a Reply

*