സ്തംഭിച്ച് ഡൽഹി: രാജ്യവ്യാപകമായി കൂട്ട അറസ്റ്റ്, പ്രതിഷേധം കനക്കുന്നു

ന്യൂഡൽഹി: പൗരത്വ നിയമ ഭേഗതിക്കതിരെ രാജ്യവ്യാപക പ്രതിഷേധം തുടരന്നു. ഡൽഹി, കേരളം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍. മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കി. ഇന്‍റര്‍നെറ്റ് ഉള്‍പ്പെടെ ലഭ്യമാകുന്നില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചു. ഗുഡ്ഗാവില്‍ നിന്നുള്ള എന്‍ച്ച് 48, എംജി റോഡുകൾ അടച്ചു.

മിക്കയിടത്തും കനത്ത ട്രാഫിക് നിയന്ത്രണവും ഗതാഗത തടസവുമാണ്. പ്രതിഷേധം കനത്തതിനെത്തുടർന്ന് പതിനേഴ് മെട്രൊ സ്റ്റേഷനുകളും അടച്ചു.ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് നിയന്ത്രണങ്ങള്‍. അതേസമയം ഡല്‍ഹിയില്‍ വിവിധ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മണ്ഡി ഹൗസ്, പ്രഗതി മൈതാനം, ചെങ്കോട്ട, സീലംപൂര് ഷഹീദ് പാര്‍ക്ക് എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിച്ചു. കര്‍ണാടകയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം ഡല്‍ഹിയില്‍ നിരോധനാജ്ഞ വകവയ്ക്കാതെ പ്രതിഷേധത്തിനെത്തിയ ഇടതുനേതാക്കള്‍ അറസ്റ്റിലായി. ഉത്തര്‍ പ്രദേശിലുള്‍പ്പെടെ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ബിഹാറില്‍ ബന്ദ് സമാധാനപരമായിരുന്നു. ഇടത് നേതാക്കള്‍ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് മണ്ഡിഹൗസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് വകവയ്ക്കാതെയെത്തിയ ഡി.രാജ, സീതാറാ യച്ചൂരി, ആനി രാജ തുടങ്ങിയവരെയാണ് അറസ്റ്റു ചെയ്തത്

courtsey content - news online
prp

Leave a Reply

*