തോമസ് ചാണ്ടി എംഎല്‍എ ( 72 ) അന്തരിച്ചു

കൊച്ചി : പ്രമുഖ എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയു൦ മുന്‍ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. 72 വയസായിരുന്നു.

പിണറായി സര്‍ക്കാരില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. അര്‍ബുദരോഗ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നിലവില്‍ എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനാണ്. എറണാകുളം കടവന്ത്രയിലുള്ള വസതിയില്‍ വച്ചാണ് തോമസ് ചാണ്ടി അന്തരിച്ചത്.

ഏറെ നാളുകളായി അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. കേരളത്തിലെ ആദ്യ പ്രവാസി എം എല്‍ എ എന്ന നിലയിലായിരുന്നു തോമസ്‌ ചാണ്ടിയുടെ പ്രസക്തി . ചെറുപ്പത്തിലെ കുവൈറ്റില്‍ എത്തിയ തോമസ്‌ ചാണ്ടി അവിടെ സ്ഥാപിച്ച യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍, ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ എന്നിവ പ്രവാസികള്‍ക്ക് എക്കാലവും ആശ്വാസമായിരുന്നു. ഹോട്ട് ബ്രഡ് എന്ന അദ്ദേഹത്തിന്‍റെ ബേക്കറി കുവൈറ്റില്‍ പ്രശസ്തമായിരുന്നു.

courtsey content - news online
prp

Leave a Reply

*