മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവമാണ്…. തുറന്നടിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: കര്‍ണാടകത്തില്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി പ്രതിഷേധം അറിയിച്ചത്. മംഗലാപുരത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തും. റിപ്പോര്‍ട്ടര്‍മാരെ കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കുന്നത് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവ് കര്‍ണാടക പോലീസുമായി ബന്ധപ്പെടുന്നുണ്ട്.

മാധ്യമ പ്രവര്‍ത്തകരെ അക്രമകാരികളായും അവരുടെ വാര്‍ത്താ ശേഖരണ ഉപകരണങ്ങളെ മാരകായുധങ്ങളായും ചിത്രീകരിച്ചുള്ള പ്രചാരണങ്ങളെ ശക്തമായി അപലപിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവമാണ്. അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയരണമെന്നും പിണറായി പോസ്റ്റില്‍ പറഞ്ഞു. അതേസമയം വ്യാജ മാധ്യമപ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത് എന്ന പ്രചാരണമാണ് പോലീസ് നടത്തുന്നത്.

ഇത് വ്യാജ വാര്‍ത്തയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലാണ് പ്രചാരണം നടക്കുന്നത്. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ ഭീകരരായി ചിത്രീകരിക്കാന്‍ ആസൂത്രിതമായ ശ്രമമാണ് കര്‍ണാടക പോലീസ് സ്വീകരിക്കുന്നത്. അതേസമയം ഈ പ്രചാരണം കര്‍ണാടകത്തില്‍ നിന്നുള്ള മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ഏറ്റെടുക്കുകയും ചെയ്തു. മതിയായ രേഖകളില്ലാതെ വന്നവരാണ് കസ്റ്റഡിയില്‍ ഉള്ളതെന്നും ഇവരുടെ കൈവശം വാര്‍ത്താശേഖരണത്തിനുള്ള ഉപകരണങ്ങള്‍ പോലും ഇല്ലെന്നും പോലീസ് പ്രചരിപ്പിക്കുന്നുണ്ട്.

അതേസമയം മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പറയുന്നുണ്ടെങ്കിലും ഇവരുമായി ആശയവിനിമയം നടത്താന്‍ സാധിച്ചിട്ടില്ല. പത്ത് മാധ്യമപ്രവര്‍ത്തകരെയാണ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ വ്യത്യസ്ത വാഹനങ്ങളിലായി പലസ്ഥലങ്ങളിലേക്കായി കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് പരസ്പരം കാണാനോ ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം പോലീസ് നല്‍കിയിട്ടില്ലെന്ന് വിവരം.

courtsey content - news online
prp

Leave a Reply

*