‌‌‌മംഗളൂരു സംഘർഷം: മലയാളി മാധ്യമപ്രവർത്തകർ കസ്റ്റഡിയിൽ

മം​ഗ​ളൂ​രു: നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന മം​ഗ​ളൂരു​വി​ൽ റിപ്പോർട്ടിങിനെത്തിയ മലയാളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സി​റ്റി പൊലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു മാധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ​ നി​ന്നു ത​ട​യു​ക​യും ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ചെ​യ്ത​ത്. ​മാധ്യ​മ സം​ഘ​ത്തി​ൽ​ ​നിന്നു ക്യാമ​റ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

മം​ഗ​ലാ​പു​ര​ത്തു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വെ​ൻ​ലോ​ക്ക് ആശു​പ​ത്രി​ക്കു സ​മീ​പം റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എടുത്ത​തെ​ന്നാ​ണു വി​വ​രം.

മം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ ര​ണ്ടു പേ​രെ പൊലീ​സ് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മം​ഗ​ളൂ​രൂ ക​മ്മീ​ഷ​ണ​റേ​റ്റ് പ​രി​ധി​യി​ൽ മു​ഴു​വ​ൻ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

courtsey content - news online
prp

Leave a Reply

*