വ്യത്യസ്ത കഥാപാത്രവുമായി ടോവിനോ; ‘തീവണ്ടി’ ഓണത്തിനെത്തും

ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന തീവണ്ടി എന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലേക്ക്. നേരത്തേ രണ്ട് തവണ ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പകര്‍ന്നാട്ടം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗൗതം ശങ്കറാണ് ഛായാഗ്രാഹകന്‍. ചിത്രത്തില്‍ തൊഴില്‍ രഹിതനായ ഒരു ചെറുപ്പക്കാരനായാണ് ടോവിനോ അഭിനയിക്കുന്നത്. പിഎസ് സി […]

ആസിഫ് അലി ചിത്രം മന്ദാരം സെപ്റ്റംബര്‍ 7 ന് തീയറ്ററുകളിലെത്തും

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം മന്ദാരം സെപ്റ്റംബര്‍ 7 മുതല്‍ തീയറ്ററുകളിലെത്തും.നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്നു . ചിത്രത്തില്‍ മെക്സിക്കന്‍ അപാരതയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മേഘ മാത്യൂസാണ് നായികയാകുന്നത്. ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍ അശോകന്റെ നായികയായാണ് മേഘ എത്തുന്നത്. കൗമാരം മുതല്‍ 32 വയസു വരെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ പോകുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ ജേക്കബ് ഗ്രിഗറി, ഭഗത് മാനുവല്‍ എന്നിവരാണ് […]

‘ക്യൂബന്‍കോളനി’ നാളെ തിയേറ്ററുകളിലേക്ക്

അങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അങ്കമാലി പശ്ചാത്തലമാക്കി ഹാലി ആന്‍ ഗ്രൂപ്പ് പ്രൊഡക്ഷന്‍ ഹൗസ് നിര്‍മിക്കുന്ന ‘ക്യൂബന്‍കോളനി’ എന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തും. മനോജ് വര്‍ഗീസ് പാറേക്കാട്ടില്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സിനിമ അങ്കമാലിയിലും, പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരിച്ചത്. അങ്കമാലി ക്യൂബന്‍ കോളനിയില്‍ താമസിക്കുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. മഹേഷിന്‍റെ പ്രതികാരം, മെക്സിക്കന്‍ അപാരത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിനോ ജോണ്‍. അങ്കമാലി ഡയറിസിലൂടെ എത്തിയ ശ്രീകാന്ത്, നവാഗതരായ […]

കാത്തിരിപ്പിന് വിരാമം; ദുല്‍ഖറിന്‍റെ ബോളിവുഡ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘കാര്‍വാന്‍’. ചിത്രം  ജൂണ്‍ 1ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തീയതി മാറ്റുകയായിരുന്നു. ഇതോടെ ദുല്‍ഖറിന്‍റെ ആരാധകര്‍ കാത്തിരിപ്പിലായി. ഒടുവില്‍ ദുല്‍ഖര്‍ തന്നെ റിലീസ് തീയതി പ്രഖ്യാപിച്ചു. കാത്തിരിപ്പിന് വിരാമമിട്ട് കാര്‍വാന്‍ ഓഗസ്റ്റ് 10ന് റിലീസ് ചെയ്യും. ഫെയ്‌സ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ റിലീസ് തീയതി പുറത്തുവിട്ടത്. ”സന്തോഷപൂര്‍വം കാര്‍വാന്‍റെ റിലീസ് തീയതി പ്രഖ്യാപിക്കുകയാണ്. ചിത്രം ഓഗസ്റ്റ് 10ന് നിങ്ങളിലേക്ക് എത്തും”, ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തില്‍ […]

‘തീവണ്ടി’ മേയ് 4ന് തിയേറ്ററുകളിലേക്ക്

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം തീവണ്ടി മേയ് 4ന് തിയേറ്ററുകളിലെത്തും. നേരത്തേ വിഷു റിലീസായി പ്ലാന്‍ ചെയ്ത ചിത്രം മാറ്റിവെക്കുകയായിരുന്നു. രണ്ട് കാലഘട്ടങ്ങളിലൂടെ കഥ വികസിക്കുന്ന ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് തീവണ്ടി. നര്‍മ പ്രധാനമായാണ് ചിത്രം ഒരുക്കുന്നത്. ഒരു ചെയിന്‍സ് സ്‌മോക്കറുടെ കഥാപാത്രത്തെയാണ് തീവണ്ടിയില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും തന്‍റെതായ ഇടം കണ്ടെത്തിയ യുവതാരമാണ് ടൊവിനോ തോമസ്. So it’s officially […]

ആക്ഷന്‍ ത്രില്ലര്‍ ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ മേക്കിംഗ് വീഡിയോ പുറത്ത്

ആന്‍റണി വര്‍ഗിസിനെ നായകനാക്കി നവാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഹൈ വോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങളുണ്ടാകുമെന്ന് സംവിധായകന്‍ പറയുന്നു. ദിലീപ് കുര്യന്‍ രചന നിര്‍വഹിക്കുന്ന ചിത്രം ബി ഉണ്ണികൃഷ്ണന്‍, ബി സി ജോഷി, ലിജോ ജോസ് പെല്ലിശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ലിജോ ജോസ് പല്ലിശേരി അതിഥിയായെത്തുന്ന ചിത്രത്തില്‍ നായികയാകുന്നത് പുതുമുഖം അശ്വതി മനോഹരനാണ്. ചിത്രം മാര്‍ച്ച്‌ […]

വീണ്ടും വിനീതും സംവൃത സുനിലും ഒന്നിക്കുന്നു; ‘കാല്‍ച്ചിലമ്പ്’ തിയ്യേറ്ററുകളിലേക്ക്

തെയ്യം പ്രേമേയമാക്കി വിനീത്, സംവൃത സുനില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ എം.ടി അന്നൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘കാല്‍ച്ചിലമ്പ്’. തെയ്യത്തെ ആത്മാവോളം സ്നഹിച്ച കണ്ണന്‍ എന്ന തെയ്യം കലാകാരന്റെ വേഷമാണ് വിനീത് സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിനീത് അഭിനയിച്ചത്.തെയ്യം പ്രേമേയമാക്കിയുളള ഒരു പ്രണയ കഥ പറഞ്ഞ ചിത്രം എട്ടുവര്‍ഷം മുന്‍പ് ഇന്ത്യന്‍ പനോരമയിലായിരുന്നു ആദ്യമായി പ്രദര്‍ശിപ്പിച്ചത്. തെയ്യത്തിനു വേണ്ടി വിവാഹം പോലും കഴിക്കാതെ ജീവിച്ച കണ്ണന്‍ ചിറക്കല്‍ കോവിലകം ക്ഷേത്രത്തില്‍ കാരണവരുടെ പകരക്കാരനായി […]

എസ് ദുര്‍ഗയ്ക്ക് പച്ചക്കൊടി; ചിത്രം ഉടന്‍ തീയേറ്ററുകളിലേക്ക്

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ സനല്‍കുമാര്‍ ശശിധരന്‍റെ എസ് ദുര്‍ഗ തിയ്യറ്ററുകളിലേയ്ക്ക്. സെന്‍സര്‍ ബോര്‍ഡിന്‍റെ പുന:പരിശോധന സമിതി ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.  ഇന്ത്യയില്‍ ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. നേരത്തെ സെക്സി ദുര്‍ഗ എന്നു പേരിട്ട ചിത്രത്തിന് ഈ കാരണം കാണിച്ചാണ് ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഹിന്ദുത്വ വാദികള്‍ രംഗത്തെത്തിയതോടെയാണ് എസ് ദുര്‍ഗ വിവാദമായത്. പിന്നീട്  ചിത്രത്തിന്‍റെ പേര് എസ് ദുര്‍ഗ എന്നാക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച്‌ അണിയറ പ്രവര്‍ത്തകര്‍ എസ് എന്ന […]

‘ക്യാപ്റ്റന്‍’തിയേറ്ററുകളിലേക്ക് ; അതിഥി വേഷത്തില്‍ മമ്മൂട്ടിയും

കൊച്ചി: ഫുട്ബോള്‍ താരമായ വിപി സത്യന്‍റെ ജീവിതകഥയുമായി ‘ക്യാപ്റ്റന്‍’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. സത്യനായി ജയസൂര്യ നിറഞ്ഞാടുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ മികച്ച പ്രതികരണം നേടിയിരുന്നു. പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്യാപ്റ്റന്‍ റിലീസ് ചെയ്യുമ്പോള്‍ ഫുട്ബോള്‍ ആരാധകരോടൊപ്പം മമ്മൂട്ടി ആരാധകരും സന്തോഷത്തിലാണ്. ക്യാപ്റ്റനില്‍ ജയസൂര്യയ്ക്കൊപ്പം മമ്മൂട്ടിയും അതിഥി വേഷത്തില്‍ എത്തുന്നു. മമ്മൂട്ടിയും സത്യനും യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടുമുട്ടിയ നിമിഷം അതുപോലെ സിനിമയിലും ചിത്രീകരിച്ചിട്ടുണ്ട്. ജയസൂര്യയ്ക്ക് പുറമെ രഞ്ജി പണിക്കര്‍, അനു സിത്താര, സിദ്ദിഖ്, സൈജു കുറുപ്പ്, ലക്ഷ്മി […]

‘കല വിപ്ലവം പ്രണയ’ത്തിന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി

നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്ത ‘കല വിപ്ലവം പ്രണയം’ എന്ന ചിത്രത്തിന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. അൻസൻ പോൾ, ഗായത്രി സുരേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.   സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, നിരഞ്ജന അനൂപ്, വിനീത് വിശ്വം, തനൂജ കാര്‍ത്തിക് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ശ്രീജിത്ത് അച്യുതൻ നായരും മനു പറവൂർക്കാരനും എഴുതിയ വരികൾക്ക് നവാഗതനായ അതുൽ ആനന്ദ് ഈണം പകർന്നിരിക്കുന്നു. ദിര്‍ഹം ഫിലിം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ. റോയ് സെബാസ്റ്റ്യനാണ് ‘കല വിപ്ലവം പ്രണയം’ നിര്‍മിച്ചിരിക്കുന്നത്.