ക്ലീന്‍ യു സർട്ടിഫിക്കറ്റുമായി ‘തനഹ’ നാളെ തീയേറ്ററുകളിലേക്ക്

ശ്രീജിത്ത് രവി,  അഭിലാഷ് നന്ദകുമാര്‍, ടിറ്റോ വിത്സണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രകാശ് കുഞ്ഞന്‍ മൂരായില്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘തനഹ’  ക്ലീൻ യു സർട്ടിഫിക്കറ്റുമായി നാളെ തീയേറ്ററുകളില്‍ എത്തുകയാണ്. ഐവാനിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അംബിക നന്ദകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശരണ്യ ആനന്ദ്, ശ്രുതിബാല എന്നിവരാണ് നായികമാരായെത്തുന്നത്.

ശ്രീജിത്ത് രവി, ഇര്‍ഷാദ്, ഹരീഷ് കണാരന്‍, സന്തോഷ് കീഴാറ്റൂര്‍, സാജന്‍ പള്ളുരുത്തി, സുരേഷ്‌കൃഷ്ണ, നന്ദലാല്‍, പാഷാണം ഷാജി, ശിവജി ഗുരുവായൂര്‍, എസ്.പി. ശ്രീകുമാര്‍, സാജന്‍ കൊടിയന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുസ്തഫ, രോഹിത് മേനോന്‍, ശശി ആര്‍. പൊതുവാള്‍, താരാ കല്യാണ്‍, കുളപ്പുള്ളി ലീല, മേരി കണ്ണമാലി, തൃശ്ശൂര്‍ എല്‍സി തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.

സര്‍വീസിലിരിക്കേ മരിച്ചുപോയ രണ്ടു പൊലീസുകാരുടെ മക്കള്‍ക്ക് ആശ്രിതരാകയാല്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ജോലി കിട്ടുന്നു. അങ്ങനെയാണ് ഓര്‍ക്കാപ്പുറത്ത് ഒട്ടും താല്‍പര്യമില്ലാത്ത ജോലിയില്‍ വിഷ്ണുനാരായണനും റോയി തോമസും എത്തിയത്. രണ്ടുപേരുടെയും സ്വഭാവം വ്യത്യസ്തമാണെങ്കിലും അവര്‍ സുഹൃത്തുക്കളായിരുന്നു. വിഷ്ണുവിന് പെണ്‍കുട്ടികള്‍ ഒരു വീക്ക്‌നസാണ്. റോയിക്കു നേരേ മറിച്ചും.

തന്നെക്കാള്‍ കൂടുതല്‍ പഠിപ്പുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹവുമായി നടക്കുകയാണ് റോയി. തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് ‘തനഹ’ എന്ന ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം ശെല്‍വരാജ് കുളകണ്ടത്തിലാണ് രചിച്ചിരിക്കുന്നത്.

prp

Related posts

Leave a Reply

*