ഷെയ്ന്‍ നിഗത്തിന്‍റെ ‘ഇഷ്‌ക്’ ഉടന്‍ പ്രദര്‍ശനത്തിന്

കുമ്പളങ്ങി നൈറ്റ്‌സിലെ പ്രേക്ഷക ശ്രദ്ധ നേടിയ പ്രകടനത്തിന് ശേഷം യുവ താരം ഷെയ്ന്‍ നിഗം നായകനാവുന്ന ‘ഇഷ്‌ക്’ ഉടന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു.

നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ പേര് പോലെയല്ല കഥാഗതി എന്ന് സൂചിപ്പിക്കുന്ന ‘നോട്ട് എ ലവ് സ്‌റ്റോറി’ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.

പുതുമുഖ താരം ആന്‍ ശീതള്‍ ആണ് നായിക. ഇഷ്‌കിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രതീഷ് രവിയാണ്. സംഗീതം ജെയ്ക്‌സ് ബിജോയ്. ചിത്രത്തിലെ ആദ്യ ഗാനമായ ‘പറയുവാന്‍’ യൂട്യൂബില്‍ ട്രെന്‍ഡിങ് ആണ്. കൂടാതെ ചിത്രത്തിന്‍റെ ടീസറും കുമ്പളങ്ങി നൈറ്റ്‌സിലെ ബോബി എന്ന കഥാപാത്രത്തില്‍ നിന്നുള്ള ഷെയ്‌നിന്‍റെ മേക്കോവര്‍ വീഡിയോയും ശ്രദ്ധ നേടിയിരുന്നു.

സച്ചി എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ നിഗം ഇഷ്‌ക്കില്‍ അവതരിപ്പിക്കുന്നത്. ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു താരങ്ങള്‍. മുകേഷ് ആര്‍ മെഹ്ത , എ വി അനൂപ് , സി വി സാരഥി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.

prp

Leave a Reply

*