‘റോക്കി’ക്ക് പിറന്നാൾ ആശംസകളുമായി കെജിഎഫ് 2 പുതിയ പോസ്റ്റർ

ആളുകളുടെ ഇടയിൽ എല്ലാക്കാലത്തും ഗ്രഹണങ്ങൾ കൗതുകത്തിനും ഭയത്തിനും കാരണമാകാറുണ്ട്. 2020 ൽ നാല് ചന്ദ്രഗ്രഹണങ്ങൾക്കാണ് ഭൂമി സാക്ഷ്യം വഹിക്കുക. അവയെല്ലാം ഭാഗികമായി നിഴൽ മൂടിയ ചന്ദ്രഗ്രഹണങ്ങളായിരിക്കും. അതിൽ ആദ്യത്തെ ഗ്രഹണം 2020 ജനുവരി പത്തിന് സംഭവിക്കും.

യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും. ജനുവരി 10 ന് നടക്കുന്ന ചന്ദ്രഗ്രഹണം ഏകദേശം 4 മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്. ഇന്ത്യൻ സമയം രാത്രി 10.37 മുതൽ പുലർച്ചെ 2.42 വരെ ചന്ദ്രഗ്രഹണം നീണ്ടു നിൽക്കും. ഗ്രഹണ ദിവസം ചന്ദ്രോപരിതലത്തിന്‍റെ തൊണ്ണൂറ് ശതമാനം ഭാഗികമായി ഭൂമിയാൽ മൂടപ്പെടും. 

എന്താണ് ചന്ദ്രഗ്രഹണം…

ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനിടയിൽ ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്നു പറ‍യുന്നത്. ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിലാകുന്നതിനെ പൂർണ ചന്ദ്രഗ്രഹണം എന്ന് പറയുന്നു. ആ സമയത്ത് ചന്ദ്രനിൽ നിന്നു നോക്കിയാൽ സൂര്യനെ കാണാനേ കഴിയില്ല. പൂർണ ചന്ദ്രഗ്രഹണം, ഭാഗിക ചന്ദ്രഗ്രഹണം എന്നിങ്ങനെ ചന്ദ്രഗ്രഹണങ്ങളുണ്ട്. 

ഓർത്തിരിക്കാം 2020 ലെ ചന്ദ്രഗ്രഹണങ്ങൾ…

ജനുവരി 10 : യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും. എല്ലാ ഇന്ത്യൻ നഗരങ്ങളിലും ഇത് ദൃശ്യമാകും. 

ജൂൺ 5 : ചന്ദ്രൻ ഭാഗികമായി നിഴൽമൂടിയ ഗ്രഹണമായിരിക്കും ഈ ദിവസം നടക്കുക. തെക്കേ അമെരിക്ക, യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഇത്   തത്സമയം കാണാൻ സാധിക്കും.

ജൂലൈ 5 : ചന്ദ്രൻ ഭാഗികമായി നിഴൽമൂടിയ ഗ്രഹണം തന്നെയാണ് ജൂലൈ അഞ്ചിനും നടക്കുക. വടക്കേ അമെരിക്ക, തെക്കേ അമെരിക്ക, പടിഞ്ഞാറൻ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ദൃശ്യമാകും.

നവംബർ 30 : വടക്കേ അമെരിക്ക, തെക്കേ അമെരിക്ക, വടക്കൻ യൂറോപ്പ്, കിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് ഈ ചന്ദ്രഗ്രഹണം ദൃശ്യമാകും.

courtsey content - news online
prp

Leave a Reply

*