ലോകം യുദ്ധ ഭീതിയിൽ: എല്ലാം നന്നായി പോകുന്നുവെന്ന് ട്രംപ്

വാ​ഷിം​ഗ്ട​ണ്‍: ഇ​റാ​ഖി​ലെ യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ സ്ഥിരീകരിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. എ​ല്ലാം ന​ന്നാ​യി പോ​കു​ന്നു​വെ​ന്ന് ട്രം​പ് ട്വീ​റ്റ് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ന്‍റെ നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തു​ക​യാ​ണ്. ലോ​ക​ത്തെ ഏ​റ്റ​വും സു​സ​ജ്ജ​വും ശ​ക്ത​വു​മാ​യ സൈ​ന്യം തങ്ങ​ൾ​ക്കു​ണ്ട്. ആക്രമണം സം​ബ​ന്ധി​ച്ച് അ​ടു​ത്ത ദിവസം പ്ര​സ്താ​വ​ന ന​ട​ത്തു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു.

ജ​ന​റ​ല്‍ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ക്കിലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ  ഇ​റാ​ന്‍ ആക്ര​മ​ണം ന​ട​ത്തി​യ​ത്. പ​ന്ത്ര​ണ്ടോ​ളം ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ള്‍ പ​തി​ച്ച​താ​യി അ​മെരി​ക്ക​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇറാഖിലുള്ള അൽ-ആസാദ്, ഇർബിൽ എന്നീ സൈനിക താവളങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

courtsey content - news online
prp

Leave a Reply

*