ബംഗളൂരുവില്‍ പ്രതിപക്ഷ ​ ഐക്യം; കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു;

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ജെ . ഡി .എസ്‌ നേതാവ് എച്ച്‌.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്ഗ്രസ് നേതാവ് ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തു. മറ്റന്നാളാണ് കോണ്ഗ്രസ്സ്ജെ ഡി എസ്‌ സഖ്യത്തിന്‍റെ വിശ്വാസ വോട്ടെടുപ്പ് നടക്കുക.വിധാന്‍ സൗധക്കുമുന്നില്‍ പ്രത്യേകമായി ഒരുക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.

യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടിന് കാത്ത് നില്‍ക്കാതെ രാജിവച്ച പശ്ചാത്തലത്തിലാണ് മന്ത്രിസഭയ്ക്ക് ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യം രൂപം നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് രണ്ടു സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയോടെ 117 പേരുടെ പിന്തുണയാണുള്ളത്. ബി.ജെ.പിക്കുള്ളത് 104 എം.എല്‍.എമാരും.

പ്രതിപക്ഷ ഐക്യത്തിന്‍റെ വേറിട്ട മുഖമായിരുന്നു ചടങ്ങില്‍ കാണാന്‍ കഴിഞ്ഞത്.  കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി,ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി,തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബി.എസ്.പി. നേതാവ് മായാവതി, എന്നിവര്‍ ചടങ്ങിനു സാക്ഷ്യം വഹിച്ചു.

 

പ്രമുഖരായ വ്യക്തികള്‍ക്കായി 75000 ഇരിപ്പടങ്ങള്‍ വേദിയില്‍ ഒരുക്കിയിരുന്നു. പത്തു മിനിട്ടിനുള്ളില്‍ അവസാനിച്ച ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ ബി ജെ പി അംഗങ്ങള്‍ക്ക് കര്‍ശനമായ കേന്ദ്ര നിര്‍ദേശമുണ്ടായിരുന്നു.

 

 

prp

Related posts

Leave a Reply

*