കൊച്ചി: പിണറായി വിജയന് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നു ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിന്റെ വീട് സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പിണറായി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ത്രിപുര സര്‍ക്കാര്‍ ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും ബിപ്ലവ് കുമാര്‍ അറിയിച്ചു.
ണിക് സര്‍ക്കാരിന്റെ അവസ്ഥയിലേക്കാണ് പിണറായി സര്‍ക്കാര്‍ പോകുന്നതെന്നും കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഭരണത്തില്‍ വരുമെന്നും ബിപ്ലവ് കുമാര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയ്ക്കുവേണ്ടി ബിപ്ലവ് കുമാര്‍ ഇന്ന് പ്രചാരണത്തിനിറങ്ങും.

