കൊച്ചി: പിണറായി വിജയന് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നു ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിന്റെ വീട് സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പിണറായി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ത്രിപുര സര്‍ക്കാര്‍ ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും ബിപ്ലവ് കുമാര്‍ അറിയിച്ചു. ണിക് സര്‍ക്കാരിന്റെ അവസ്ഥയിലേക്കാണ് പിണറായി സര്‍ക്കാര്‍ പോകുന്നതെന്നും കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഭരണത്തില്‍ വരുമെന്നും ബിപ്ലവ് […]
Tag: bilpav kumar dev
ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പ്: നിര്‍മ്മലാ സീതാരാമനും ബിപ്ലബ് ദേബ് കുമാറും പ്രചരണത്തിനെത്തും
ചെങ്ങന്നൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ:പി.എസ്. ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറും ചെങ്ങന്നൂരിലെത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 23ന് ചെങ്ങന്നൂരിലെത്തുന്ന നിര്‍മ്മലാ സീതാരാമന്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന മഹിളാ സംഗമത്തെ അഭിസംബോധന ചെയ്യും. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറും 24ന് രാവിലെ 11ന് ഹോട്ടല്‍ എംപയറില്‍ മണ്ഡലത്തിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 3ന് മാന്നാറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന […]
വീണ്ടും ട്രോള്‍ പ്രതീക്ഷിക്കാം; ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരിലെത്തുന്നു
ചെങ്ങന്നൂര്‍: ഇത് ട്രോളന്മാര്‍ക്ക് ഉത്സവകാലം. ത്രിപുര മുഖ്യമന്ത്രിയായ ബിജെപി നേതാവ് ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരിലെത്തുകയാണ്. നേരത്തെതന്നെ ഇക്കാര്യം ബിജെപി പറഞ്ഞിരുന്നുവെങ്കിലും തിയതി പുറത്തറിയിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ 24നാണ് ബിപ്ലബ് വരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ട്രോളന്മാര്‍ക്ക് ആഘോഷമാകും ഈ വരവ് എന്നുറപ്പ്. വോട്ടര്‍മാര്‍ക്ക് ആവേശമാകും ബിപ്ലബിന്‍റെ വരവ് എന്ന് ബിജെപി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ശരിക്കും ആവേശം വര്‍ദ്ധിക്കുന്നത് ട്രോളന്മാര്‍ക്കായിരിക്കുമെന്നുറപ്പ്. അത്രത്തോളം പ്രിയപ്പെട്ടവനാണ് ട്രോളന്മാര്‍ക്ക് ബിപ്ലബ് കുമാര്‍ ദേബ്
ബ്രിട്ടീഷ് ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച് രവീന്ദ്രനാഥ് ടാഗോര്‍ നോബേല്‍ സമ്മാനം തിരിച്ചു നല്‍കി: ബിപ്ലവ്കുമാര്‍
അഗര്‍ത്തല: ബ്രിട്ടീഷ് ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച് രവീന്ദ്രനാഥ് ടാഗോര്‍ നോബേല്‍ സമ്മാനം തിരിച്ചു നല്‍കിയെന്ന് ബിപ്ലവ്കുമാര്‍. ത്രിപുര മുഖ്യമന്ത്രിയായതിനുശേഷം വിവാദങ്ങളുടെ അക്കൗണ്ട് തുറന്നു ദിവസവും നിക്ഷേപം നടത്തുന്ന ബിപ്ലവ്കുമാര്‍ ദേബിന്‍റെ പുതിയ പ്രസ്താവനയാണിത്. ടാഗോറിന്‍റെ ജന്മദിനാഘോഷ ഭാഗമായി ഉദയ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1913ല്‍ സാഹിത്യത്തിലാണ് രവീന്ദ്രനാഥ് ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ചത്. തനിക്ക് ലഭിച്ച നൈറ്റ്ഹൂഡ് ബഹുമതി (സര്‍ ബഹുമതി) 1919ലെ ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ടാഗോര്‍ ഉപേക്ഷിച്ചിരുന്നു. ഇതാണ് ത്രിപുര […]




