നിപ്പ വൈറസ്:1 മരണം കൂടി

കോഴിക്കോട്: നിപ വൈറസ് പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്.  മൂസയുടെ മക്കളായ സാബിത്തും സാലിഹും നേരത്തെ നിപ്പ ബാധിച്ച്‌ മരിച്ചിരുന്നു. ഇതോടെ വൈറസ് പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 11 ആയി.

സംസ്ഥാനത്തു 10 പേരുടെ മരണം നിപ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ ഏഴുപേര്‍ കോഴിക്കോടും , മൂന്നുപേര്‍ മലപ്പുറം ജില്ലക്കാരുമാണ്. 17 പേര്‍ നിരീക്ഷണത്തിലാണ്.  ബുധനാ​ഴ്ച 160 സാ​മ്പിളു​ക​ളാ​ണ്​ മ​ണി​പ്പാ​ല്‍ വൈ​റ​സ് റി​സ​ര്‍​ച്ച്‌ സെന്‍ററിലേക്ക് പ​രി​ശോ​ധ​ന​ക്ക​യ​ച്ചിരിക്കുന്നത്.

ബു​ധ​നാ​ഴ്ച കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന്​ എ​ട്ടു​പേ​രെ രോ​ഗ​മി​ല്ലെ​ന്ന് ക​ണ്ട്​ വിട്ടയച്ചു. പു​തു​താ​യി ആ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, നിപ്പ വൈ​റ​സ് ബാ​ധി​ത​രു​ടെ ചി​കി​ത്സ​ക്കാ​യു​ള്ള മ​രു​ന്ന് വ​ന്‍​തോ​തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. റി​പാ​വി​റി​ന്‍ എ​ന്ന മ​രു​ന്നാ​ണ് കെ.​എം.​എ​സ്.​സി.​എ​ല്‍ മു​ഖേ​ന എ​ത്തി​ച്ച​ത്. മ​ലേ​ഷ്യ​യി​ല്‍ രോ​ഗം പ​ട​ര്‍​ന്നു​പി​ടി​ച്ച കാ​ല​ത്ത് ന​ല്‍​കി​യ മ​രു​ന്നാ​ണ് റി​പാ​വി​റി​ന്‍.

prp

Related posts

Leave a Reply

*