പല്ലുകള്‍ പറിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചു ; ദന്തഡോക്ടര്‍ക്കെതിരെ പരാതിയുമായി കുടുംബം

ഹുബ്ബാലി: പല്ലുവേദനയുമായി എത്തിയയാളുടെ മൂന്ന് പല്ലുകള്‍ പറിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചു. ദന്തഡോക്ടര്‍ക്കെതിരേ ബന്ധുക്കള്‍ പരാതി നല്‍കി. അബ്ദുള്‍ ഖാദര്‍ എന്ന ബഗാല്‍ക്കോട്ടു സ്വദേശിയാണ് മരണമടഞ്ഞത്.  ദന്തഡോക്ടര്‍ക്കെതിരേ ബന്ധുക്കള്‍ പരാതി നല്‍കി. തുടര്‍ന്ന് ഡോ. വീരേഷ് മഗലാദിനെതിരെ കേസെടുത്തെങ്കിലും ചികിത്സാപിഴവിനെക്കുറിച്ചുള്ള ആരോപണം ഇയാള്‍ നിഷേധിച്ചു. ഡിസംബര്‍ 8 നായിരുന്നു പല്ലുവേദനയെ തുടര്‍ന്ന് ഖാദര്‍ മലഗാഡിന്‍റെ ദന്തല്‍ ക്ലിനിക്കില്‍ എത്തിയത്. എന്നാല്‍ ഡോക്ടര്‍ മൂന്ന് പല്ല് പറിച്ചതായിട്ടാണ് ആരോപണം. ഇതിന് ശേഷം വായില്‍ രക്തസ്രാവം ഉണ്ടായ ഖാദറിനെ കര്‍ണാടകാ ഇന്‍സ്റ്റിറ്റിയൂട്ട് […]

കര്‍ണാടകയില്‍ ഇന്ന്‍ ടിപ്പു ജയന്തി ആഘോഷം; സുരക്ഷ ശക്തം

ബംഗളൂരു:  സംഘപരിവാര്‍ ശക്തികളുടെ കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും കര്‍ണ്ണാടകയില്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കടുത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ബെംഗളൂരു വിധാന്‍ സൗധയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍വ്വഹിക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുടക്, ഉഡുപ്പി, കോലാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അധികൃതര്‍ ശനിയാഴ്ച വരെ നിരോധനാജ്ഞാ പ്രഖ്യാപിച്ചിരുന്നു. ഉടുപ്പി, ദക്ഷിണ കന്നട, ബംഗളൂരു, കോലാര്‍, ബദീര്‍, കലബുറഗി എന്നീ ജില്ലകളില്‍ മുന്‍കരുതലായി കൂടുതല്‍ പോലീസുകാരെ സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. മുന്‍കരുതലുകളുടെ ഭാഗമായി ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും […]