ആഘോഷങ്ങളില്ല; യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു:  നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ രാവിലെ ഒമ്പതു മണിയോടെ ഗവര്‍ണര്‍ വാജു ഭായ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. കര്‍ണാടകയുടെ ഇരുപത്തി രണ്ടാമത് മുഖ്യമന്ത്രിയായിട്ടാണ് യെദ്യൂരപ്പ സ്ഥാനമേറ്റത്. ഒന്നര ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയോടെ സത്യപ്രതിജ്​ഞ ചടങ്ങുകള്‍ നടത്താനായിരുന്നു ബി.ജെ.പി ആലോചിച്ചിരുന്നത്. എന്നാല്‍ അധികം ആഘോഷ പ്രകടനങ്ങള്‍ ഇല്ലാതെയാണ് ബി.ജെ.പി സര്‍ക്കാറിന്‍റെ സത്യപ്രതിജ്​ഞ ചടങ്ങുകള്‍ നടന്നത്. കര്‍ണാടകയില്‍ വന്‍ ആഘോഷ പരിപാടികള്‍ക്ക് പദ്ധതിയിട്ട ബി.ജെ.പി പ്രവര്‍ത്തകര്‍ […]

ബിജെപിയ്‌ക്കൊപ്പം ചേരുമെന്ന പ്രചാരണം തെറ്റ്: ഡി.കെ ശിവകുമാര്‍

കര്‍ണാടക: ബിജെപിയ്‌ക്കൊപ്പം ചേരുമെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. താന്‍ ബിജെപിക്ക് ഒപ്പം പോകുമെന്ന പ്രചാരണം തെറ്റാണെന്നും എം എല്‍ എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമിച്ചാല്‍ തങ്ങളും രാഷ്ട്രീയം കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എം എല്‍ എമാരെ രാജിവെപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും താന്‍ ബിജെപിക്ക് ഒപ്പം പോകുമെന്നത് ശരിയല്ലെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തി. കര്‍ണാടകത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പാര്‍ട്ടി രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചില്ലെങ്കില്‍ […]

കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ നിര്‍ത്തിവച്ചു

ബംഗളൂരു: കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ നിര്‍ത്തിവച്ചു. ഒരു ഘട്ടത്തില്‍ 122 സീറ്റുകളില്‍ ബിജെപി മുന്നേറിയപ്പോള്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങളുമായി തെരുവില്‍ ഇറങ്ങിയിരുന്നു. കേവല ഭൂരിപക്ഷവും കടന്ന് മുന്നേറിയ ബിജെപിക്ക് അവസാന ലാപ്പിലെ കിതപ്പാണ് തിരിച്ചടിയായത്. ബിജെപിയുടെ സീറ്റ് നില 105 ആയാണ് കുറഞ്ഞത്. ഏത് വിധേനയും ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ ജെഡിഎസിന് നിരുപാധിക പിന്തുണയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നിലവില്‍ ജനതാദള്‍ കര്‍ണാടക അധ്യക്ഷന്‍ കുമാരസ്വാമി മുഖ്യമന്ത്രി പദത്തിലേക്ക് […]

കനത്ത പോരാട്ടം; കര്‍ണാടകയില്‍ ബി.ജെ.പി മുന്നില്‍

ബംഗളുരു: നിര്‍ണായകമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ബിജെപി വ്യക്തമായ മുന്‍തൂക്കത്തോടെ മുന്നേറുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപിയുടെ ലീഡ് നൂറിലേക്ക് അടുക്കുന്നു. 211 സീറ്റുകളിലെ ലീഡ് നില പുറത്ത് വന്നപ്പോള്‍ ബി.ജെ.പി 95 സീറ്റിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 78 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു. ജെ.ഡി.എസ് 38 സീറ്റില്‍ ലീഡ് ചെയ്യുന്നു. തീരദേശ മണ്ഡലങ്ങളില്‍ ബി.ജെ.പിയ്ക്കാണ് മുന്‍തൂക്കം. ലിംഗായത്ത് മേഖലകളില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ തൂക്കുസഭയ്ക്ക് സാദ്ധ്യത കല്പിക്കുമ്ബോള്‍ […]

നിധി കിട്ടാന്‍ നരബലി: പൂജാരി അടക്കം 4 പേര്‍ പിടിയില്‍

കര്‍ണാടക: നിധി ലഭിക്കുന്നതിന് വേണ്ടി കര്‍ഷകനെ നരബലി കഴിച്ചതായി  റിപ്പോര്‍ട്ട്.  ശേഷനായിക് എന്ന 65 കാരനാണ് നരബലിക്ക് വിധേയനായത്.  സംഭവത്തില്‍ പ്രദേശത്തെ ക്ഷേത്രത്തിലെ പൂജാരി അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശേഖരപ്പ, രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഷിമോഗയില്‍ ശിക്കാരിപുലയ്ക്കടുത്ത അഞ്ചാനപുരയിലാണ് സംഭവം.  അഞ്ചനപുര ഹൊണ്ണെമാരദെ ക്ഷേത്രത്തിന് സമീപം നിധിയുണ്ടെന്നും അത് ലഭിക്കണമെങ്കില്‍ മനുഷ്യക്കുരുതി നടത്തണമെന്നും ഇയാള്‍ പറയുകയായിരുന്നു. പിന്നീട്  മാര്‍ച്ച്‌ ഏഴിന് കര്‍ഷകന്‍റെ ശരീരം തല അറക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് […]

യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി

കര്‍ണ്ണാടക: പ്രണയം നിരസിച്ചതിന് യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി.  അക്ഷിതയെന്ന പെണ്‍കുട്ടിയാണ് നാടിനെ നടുക്കിയ ക്രൂരതയ്ക്ക് ഇരയായത്. ഫെബ്രുവരി 20ന് ആയിരുന്നു സംഭവം. സുള്ള്യ നെഹ്രു മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു അക്ഷിത. ഇതേ കോളേജലെ വിദ്യാര്‍ഥിയായ കാര്‍ത്തിക് അക്ഷിതയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ തനിക്ക് പഠിക്കണമെന്നും ശല്യം ചെയ്താല്‍ പരാതിപ്പെടുമെന്നും അക്ഷിത മറുപടി നല്‍കി.  ഇതിന് പ്രതികാരമായി  അക്ഷിത വീട്ടിലേക്ക് മടങ്ങവേ ഇയാള്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നടുറോഡില്‍ അക്ഷതയുടെ ജീവന്‍ പിടഞ്ഞപ്പോഴും എല്ലാവരും ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു.  ഇതിനിടയില്‍ […]

ദര്‍ശന പുണ്യം തേടി മോഹന്‍ലാല്‍ മൂകാംബിക ദേവിയുടെ സന്നിധിയില്‍

കൊല്ലൂര്‍: ദര്‍ശന പുണ്യം തേടി നടന്‍ മോഹന്‍ലാല്‍ കൊല്ലൂര്‍ മൂകാംബിക ദേവിയുടെ സന്നിധിയില്‍. ചൊവ്വാഴ്ച രാവിലെയാണ് ലാല്‍ മൂകാംബികയിലെത്തിയത്. ക്ഷേത്രത്തിലെത്തിയ താരത്തെ ക്ഷേത്ര ഭരണസമിതി അംഗം അഭിലാഷ് പി.വിയും എക്സിക്യൂട്ടീവ് ഓഫീസര്‍ ജനാര്‍ദ്ദനനും മേല്‍ശാന്തി നരസിംഹ അഡിഗയും ചേര്‍ന്ന് സ്വീകരിച്ചു.   നിലവില്‍ നീരാളി, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് ലാല്‍. അതിന് ശേഷം ശ്രീകുമാര്‍ മേനാന്‍ സംവിധാനം ചെയ്യുന്ന ഒടിയ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നതിനായി താരം പാലക്കാട് എത്തും.    

മാതൃസ്നേഹം; ലോറിയില്‍ കൊണ്ടുപോകുന്ന കിടാവിനെ പിന്തുടര്‍ന്ന്‍ അമ്മപ്പശു- VIDEO

അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹത്തിനപ്പുറം മഹത്തരമായി ഒന്നും തന്നെ ഈ ലോകത്തില്ല. എന്ത് കാര്യമായാലും അമ്മയ്ക്ക് കുഞ്ഞുങ്ങളുടെ കാര്യങ്ങളില്‍ വളരെ കരുതലുണ്ടാവും. അത്തരത്തില്‍ പരിക്കേറ്റ കിടാവിനെയും കൊണ്ടുപോകുന്ന ലോറിക്കു പിന്നാലെ പോകുന്ന ഈ അമ്മപ്പശുവിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഉത്തരകര്‍ണാടകയിലെ ഹവേരിയില്‍ ജനുവരി 25നാണ് മനുഷ്യഹൃദയങ്ങളെ  സ്പര്‍ശിക്കും വിധമുള്ള  സംഭവം നടന്നിരിക്കുന്നത്. മുറിവും അതിനെ തുടര്‍ന്നുണ്ടായ ടെറ്റനസ് ബാധയും മൂലമാണ് രണ്ടരമാസം പ്രായമുള്ള കിടാവിനെ മൃഗാശുപത്രിയില്‍ കൊണ്ടുപോകാന്‍ ഉടമസ്ഥന്‍ തീരുമാനിച്ചത്. ചികിത്സയ്ക്കായി ലോറിയില്‍ കൊണ്ടുപോകുന്ന  കിടാവിനു പിന്നാലെ അമ്മപ്പശു പോവുകയാണ്. അര […]

മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ പെണ്‍കുട്ടി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു

ചിക്കമംഗളൂരു: വാട്സ് ആപ്പ് സന്ദേശത്തില്‍ മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ പെണ്‍കുട്ടി  ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. ചിക്കമാംഗളൂരു മുഡിഗെറെ ടൗണിലെ ബികോം വിദ്യാര്‍ത്ഥിനിയായ ധന്യശ്രീ (20)യാണ് മുറിയില്‍ തൂങ്ങി മരിച്ചത്. ജനുവരി ആറിനായിരുന്നു സംഭവം. ധന്യശ്രീ സുഹൃത്തായ സന്തോഷ് എന്നയാളുമായി ചാറ്റ് ചെയ്യുന്നതിനിടെയാണ് മുസ്ലീങ്ങളെക്കുറിച്ച്‌ പരാമര്‍ശം വരുകയും, മുസ്ലീങ്ങളെ തനിക്ക് ഇഷ്ടമാണെന്ന് ധന്യശ്രീ പറയുകയും ചെയ്തത്. ഇതിനെ ചൊല്ലിയാണ് പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടായത്. രോഷാകുലനായ സന്തോഷ് മുസ്ലിംകളുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് ധന്യശ്രീയെ താക്കീത് […]

കന്നഡഗീതം ആലപിക്കുന്നതിനിടെ ച്യുയിംഗം ചവച്ച ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ്- VIDEO

സിറ : കന്നഡഗീതം ആലപിക്കുന്നതിനിടെ ച്യുയിംഗം ചവച്ച ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ് നല്‍കി സര്‍ക്കാര്‍. കര്‍ണാടകയിലെ സിറയില്‍ വ്യാഴാഴ്ച നടന്ന സാധന സമവേശ പരിപാടിയിലാണ് സംഭവം. കന്നട ഗീതം ‘നാദ ഗീതെ’ ആലപിക്കുമ്പോള്‍ ഐഎഎസ് പ്രൊബേഷനറി ഓഫീസറായ പ്രീതി ച്യുയിംഗം ചവച്ചുകൊണ്ടാണ് നില്‍ക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കമുള്ള പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്ന വേദിയിലാണ് കന്നട ഗീതത്തെ പ്രീതി അപമാനിച്ചത്. സമവേശ പരിപാടിയില്‍ പങ്കെടുത്ത സമയം മുഴുവനും പ്രീതി ച്യുയിംഗം ചവയ്ക്കുന്ന വീഡിയോ കര്‍ണ്ണാടകത്തിലെ ചാനലുകള്‍ വാര്‍ത്തയാക്കി. വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് […]