കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ നിര്‍ത്തിവച്ചു

ബംഗളൂരു: കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ നിര്‍ത്തിവച്ചു. ഒരു ഘട്ടത്തില്‍ 122 സീറ്റുകളില്‍ ബിജെപി മുന്നേറിയപ്പോള്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങളുമായി തെരുവില്‍ ഇറങ്ങിയിരുന്നു.

കേവല ഭൂരിപക്ഷവും കടന്ന് മുന്നേറിയ ബിജെപിക്ക് അവസാന ലാപ്പിലെ കിതപ്പാണ് തിരിച്ചടിയായത്. ബിജെപിയുടെ സീറ്റ് നില 105 ആയാണ് കുറഞ്ഞത്. ഏത് വിധേനയും ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ ജെഡിഎസിന് നിരുപാധിക പിന്തുണയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

നിലവില്‍ ജനതാദള്‍ കര്‍ണാടക അധ്യക്ഷന്‍ കുമാരസ്വാമി മുഖ്യമന്ത്രി പദത്തിലേക്ക് നീങ്ങുകയാണ്. കോണ്‍ഗ്രസ് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തതോടെയാണിത്‌. എന്തായാലും കര്‍ണാടകത്തിന്‍റെ വരും നാളുകള്‍ അനിശ്ചിതത്വത്തിന്‍റെയും കുതിരക്കച്ചവടത്തിന്‍റെയും ആകുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.

prp

Related posts

Leave a Reply

*