മാതൃസ്നേഹം; ലോറിയില്‍ കൊണ്ടുപോകുന്ന കിടാവിനെ പിന്തുടര്‍ന്ന്‍ അമ്മപ്പശു- VIDEO

അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹത്തിനപ്പുറം മഹത്തരമായി ഒന്നും തന്നെ ഈ ലോകത്തില്ല. എന്ത് കാര്യമായാലും അമ്മയ്ക്ക് കുഞ്ഞുങ്ങളുടെ കാര്യങ്ങളില്‍ വളരെ കരുതലുണ്ടാവും.

അത്തരത്തില്‍ പരിക്കേറ്റ കിടാവിനെയും കൊണ്ടുപോകുന്ന ലോറിക്കു പിന്നാലെ പോകുന്ന ഈ അമ്മപ്പശുവിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

ഉത്തരകര്‍ണാടകയിലെ ഹവേരിയില്‍ ജനുവരി 25നാണ് മനുഷ്യഹൃദയങ്ങളെ  സ്പര്‍ശിക്കും വിധമുള്ള  സംഭവം നടന്നിരിക്കുന്നത്. മുറിവും അതിനെ തുടര്‍ന്നുണ്ടായ ടെറ്റനസ് ബാധയും മൂലമാണ് രണ്ടരമാസം പ്രായമുള്ള കിടാവിനെ മൃഗാശുപത്രിയില്‍ കൊണ്ടുപോകാന്‍ ഉടമസ്ഥന്‍ തീരുമാനിച്ചത്. ചികിത്സയ്ക്കായി ലോറിയില്‍ കൊണ്ടുപോകുന്ന  കിടാവിനു പിന്നാലെ അമ്മപ്പശു പോവുകയാണ്. അര കിലോമീറ്ററോളം ദൂരം അമ്മപ്പശു ലോറിയെ പിന്തുടര്‍ന്നു.

എന്‍ ഡി ടിവിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. മൂന്നുദിവസത്തെ ചികിത്സയ്ക്കു ശേഷം ജനുവരി 28 ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും കിടാവ് ആരോഗ്യനില വീണ്ടെടുത്തതായും ഹവേരി മൃഗാശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു.

Related posts

Leave a Reply

*