അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

ക്രൈസ്റ്റ് ചര്‍ച്ച്‌:  അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്ഥാനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 29.3 ഓവറില്‍ 69 റണ്‍സ് എടുത്ത് എല്ലാവരും പുറത്തായി. നേരത്തെ, 94 പന്തില്‍ ഏഴു ബൗണ്ടറിയോടെ സെഞ്ച്വറി നേടി  മികച്ച ബാറ്റിങ് കാഴ്ചവച്ച ശുഭ്മാന്‍ ഗില്ലിന്‍റെ തോളിലേറിയാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.  ഫൈനലില്‍ ഓസ്ട്രേലിയയോടാണ് ഇന്ത്യ ഏറ്റുമുട്ടുക.

ആറ് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടു നല്‍കി നാലു വിക്കറ്റെടുത്ത ഇഷാന്‍ പൊറേലിന്‍റെ മികവാണ് ഇന്ത്യക്കു തുണയായത്. റിയാന്‍ പരാഗ് നാലു ഓവറില്‍ ആറു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ശിവ സിങ് എട്ടു ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടി. അനുകൂല്‍ സുധാകര്‍ റോയ്, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും. ബാറ്റിങ്ങില്‍ പാകിസ്ഥാന്‍റെ മൂന്നു ബാറ്റ്സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കത്തിലെത്തിയത്, റൊഹൈല്‍ നാസിര്‍, സാദ് ഖാന്‍, മുഹമ്മദ് മൂസ.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ടീം സ്കോര്‍ പത്ത് റണ്‍സില്‍ നില്‍ക്കെ ഓപ്പണര്‍ മുഹമ്മദ് സയിദ് ആലം പവലിയനില്‍ മടങ്ങിയെത്തി. മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ മറ്റൊരു ഓപ്പണറായ ഇമ്രാന്‍ ഷായും മടങ്ങി. പിന്നാലെ വന്ന റൊഹെയ്ല്‍ നസീര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നസീറാണ് പാക് നിരയിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയത്.

 

prp

Related posts

Leave a Reply

*