‘ഒന്ന് കുളിച്ചിട്ടു വരാം..’; വൈറലായി എലിയുടെ തേച്ചുകുളി- VIDEO

മനുഷ്യരെ മറ്റ് മൃഗങ്ങളില്‍നിന്ന് വ്യത്യസ്തരാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. കുളിച്ച്‌ വൃത്തിയായി നടക്കുന്നതും അതിലൊന്നാണ്. എന്നാല്‍, കുളിച്ച്‌ കുട്ടപ്പന്മാരാകുന്നത് മനുഷ്യര്‍ മാത്രമല്ലെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ ദൃശ്യം.

ബാത്ത്റൂമിലെ സിങ്കിലിറങ്ങിനിന്ന് സോപ്പുപയോഗിച്ച്‌ ശരീരമൊക്കെ കഴുകി വൃത്തിയാക്കുന്നത് ഒരു എലിയാണ്. രണ്ടുകാലില്‍ നിന്ന് മനുഷ്യര്‍ കുളിക്കുന്നതുപോലെ തന്നെയാണ് എലിയുടെയും കുളി.

പെറുവിലെ ഒരു വീട്ടില്‍നിന്ന് ചിത്രീകരിച്ചതാണ് ഈ വീഡിയോയെന്നാണ് വിശ്വസിക്കുന്നത്. രണ്ടുകാലില്‍ നിവര്‍ന്നുനിന്ന്, കൈകൊണ്ട് മുഖവും തലയും ശരീരവും കക്ഷവുമൊക്കെ സോപ്പുപയോഗിച്ച്‌ കഴുകുന്നത് ദൃശ്യത്തില്‍ നല്ലവണ്ണം വ്യക്തമാണ്. ഡിജെയായ ഹോസെ കൊറയയാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്ന് കരുതുന്നു. താന്‍ കുളിക്കാനായി കയറിയപ്പോഴാണ് കുളിമുറിയ്ല്‍ അത്ഭുതപ്പെടുത്തുന്ന ഈ ദൃശ്യം കണ്ടതെന്നാണ് ഹോസെ പറയുന്നത്.

ഓണ്‍ലൈനില്‍ കൊറയ പോസ്റ്റ് ചെയ്ത വീഡിയോ അനുദിനം വൈറലായിക്കൊണ്ടിരിക്കുകയാണ്. രണ്ടുദിവസംകൊണ്ട് 3.7 കോടിയോളം പേരാണ് വീഡിയോ കണ്ടത്. ചിലര്‍ക്ക് ഇത് യഥാര്‍ഥ എലി തന്നെയാണോ എന്ന കാര്യത്തില്‍ ഇനിയും വിശ്വാസം വന്നിട്ടില്ല. വളര്‍ത്തുന്ന എലിയാകാം ഇതെന്നും അല്ലെങ്കില്‍, റിമോട്ട് പോലുള്ള എന്തെങ്കിലും കൊണ്ട് നിയന്ത്രിക്കുന്ന എലിയെപ്പോലെ തന്നെയിരിക്കുന്ന കളിപ്പാട്ടമാകാമിതെന്നും സംശയിക്കുന്നവരുണ്ട്.

Related posts

Leave a Reply

*