അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

ക്രൈസ്റ്റ് ചര്‍ച്ച്‌:  അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്ഥാനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 29.3 ഓവറില്‍ 69 റണ്‍സ് എടുത്ത് എല്ലാവരും പുറത്തായി. നേരത്തെ, 94 പന്തില്‍ ഏഴു ബൗണ്ടറിയോടെ സെഞ്ച്വറി നേടി  മികച്ച ബാറ്റിങ് കാഴ്ചവച്ച ശുഭ്മാന്‍ ഗില്ലിന്‍റെ തോളിലേറിയാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.  ഫൈനലില്‍ ഓസ്ട്രേലിയയോടാണ് ഇന്ത്യ ഏറ്റുമുട്ടുക. ആറ് […]

അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യയ്ക്ക് വീണ്ടും ജയം

ന്യൂസിലന്‍ഡ്: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ദുര്‍ബലരായ പാപുവ ന്യൂഗിനിയയെ 10 വിക്കറ്റിനാണ് ഇന്ത്യന്‍ കുട്ടിക്കൂട്ടം തോല്‍പ്പിച്ചത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ക്രിക്കറ്റിലെ നവാഗതരായ പാപുവ ന്യൂഗിനിയയെ 64 റണ്‍സിന് ഓള്‍ ഒൗട്ടാക്കി. 21.5 ഓവര്‍ മാത്രമാണ് പാപുവ ന്യൂഗിനിയയുടെ ഇന്നിംഗ്സ് നീണ്ടുനിന്നത്. മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്ക് വേണ്ടി അനുകുല്‍ റോയി അഞ്ച് വിക്കറ്റ് നേടി. ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എട്ട് ഓവറില്‍ വിജയം […]