കന്നഡഗീതം ആലപിക്കുന്നതിനിടെ ച്യുയിംഗം ചവച്ച ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ്- VIDEO

സിറ : കന്നഡഗീതം ആലപിക്കുന്നതിനിടെ ച്യുയിംഗം ചവച്ച ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ് നല്‍കി സര്‍ക്കാര്‍. കര്‍ണാടകയിലെ സിറയില്‍ വ്യാഴാഴ്ച നടന്ന സാധന സമവേശ പരിപാടിയിലാണ് സംഭവം.

കന്നട ഗീതം ‘നാദ ഗീതെ’ ആലപിക്കുമ്പോള്‍ ഐഎഎസ് പ്രൊബേഷനറി ഓഫീസറായ പ്രീതി ച്യുയിംഗം ചവച്ചുകൊണ്ടാണ് നില്‍ക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കമുള്ള പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്ന വേദിയിലാണ് കന്നട ഗീതത്തെ പ്രീതി അപമാനിച്ചത്.

സമവേശ പരിപാടിയില്‍ പങ്കെടുത്ത സമയം മുഴുവനും പ്രീതി ച്യുയിംഗം ചവയ്ക്കുന്ന വീഡിയോ കര്‍ണ്ണാടകത്തിലെ ചാനലുകള്‍ വാര്‍ത്തയാക്കി. വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് പ്രീതയോട് ജില്ല ഡെപ്യുട്ടി കമ്മീഷണര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts

Leave a Reply

*