പാക് തെരഞ്ഞെടുപ്പ്; ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം നടന്ന പാക് പൊതുതിരഞ്ഞെടുപ്പില്‍ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു. 110 സീറ്റുകളോടെ മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്‍റെ തെഹ്രിക് – ഇ – ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെന്ന് പാക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി അറിയിച്ചു. ഇമ്രാന്‍ ഖാന് വേണ്ടി പാക് സൈന്യത്തിന്‍റെ ഇടപെടല്‍ ഉണ്ടായതെന്ന ആരോപണത്തെത്തുടര്‍ന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിയാണ് പുറത്തുവന്നത്. വോട്ടെടുപ്പ് നടന്ന 270ല്‍ 251 സീറ്റുകളുടെ ഫലമാണ് പുറത്തുവന്നത്.

പാകിസ്താനില്‍ തൂക്കുസഭ?; തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

കറാച്ചി: പാകിസ്താനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകാനാണ് സാധ്യത. ഇമ്രാന്‍ഖാന്‍റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്ഇഇന്‍സാഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 65 സീറ്റുമായി നവാസ് ഷെരീഫിന്‍റെ പിഎംഎല്‍ പാര്‍ട്ടി രണ്ടാമതാണ്. ബിലാവല്‍ ഭൂട്ടോയുടെ പിപിപി 43 സീറ്റുമായി മൂന്നാമതാണ്. ഫലത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ മുസ്ലീംലീഗ് ആഹ്വാനം ചെയ്തു. അതേസമയം ഔദ്യോഗിക ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്. കനത്ത ആക്രമണങ്ങള്‍ക്കിടയിലാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും പലയിടത്തും വോട്ടിങ്ങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ […]

പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പിനിടെ ചാവേര്‍ സ്‌ഫോടനം, 31 മരണം

ഇസ്ലാമാബാദ്: പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പാകിസ്ഥാനില്‍ ഉണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ കുട്ടികളും പൊലീസുകാരും ഉള്‍പ്പെടെ 31 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ക്വറ്റ ഈസ്റ്റേണ്‍ ബൈപാസില്‍ വോട്ടെടുപ്പ് കേന്ദ്രത്തിന് പുറത്താണ് ആക്രമണം നടന്നത്. ശരീരത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ചാവേര്‍ പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് തടഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് പൊട്ടാതെ കിടന്ന ഗ്രനേഡുകള്‍ നിര്‍വീര്യമാക്കി. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യം ഇനിയും ഉയര്‍ന്നേക്കും. പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന […]

പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു; ആദ്യഫലം രാത്രിയോടെ

ഇസ്ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 24 മണിക്കൂറിനുള്ളില്‍ ഫലം പ്രഖ്യാപിക്കും.  പട്ടാളത്തിന്‍റെ കനത്ത സുരക്ഷയിലാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ബാലറ്റ് പെട്ടികളും വോട്ടിങ് സാമഗ്രികളും തലസ്ഥാനത്തു വിതരണം ചെയ്തത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗും മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍റെ  പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ-ഇന്‍സാഫും തമ്മിലാണ് പ്രധാനമത്സരം. 85,000 പോളിങ് സ്റ്റേഷനുകളിലായി 3,71,388 സൈനികരെയാണ് നിയോഗിച്ചത്. പാക് ചരിത്രത്തില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി […]

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു നില്‍കിയേക്കും

ന്യൂഡല്‍ഹി: പി.ജെ.കുര്യന്‍ ഒഴിയുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് (എം)​ന് വിട്ടുനല്‍കിയേക്കും. സീറ്റ് കേരളാ കോണ്‍ഗ്രസിന് ന​ല്‍കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുന്പാകെ വയ്ക്കും. ഇത്തവണത്തേക്ക് സീറ്റ് നല്‍കുന്നതിന് അനുമതി നല്‍കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി,​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,​ കെ.പി.സി.സി പ്രസി‌ഡന്റ് എം.എം.ഹസന്‍ എന്നിവര്‍ രാഹുലിനോട് അഭ്യര്‍ത്ഥിക്കും. സീറ്റ് വേണമെന്ന് നേരത്തെ തന്നെ കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നതാണ്. ഇതിനെ പിന്തുണച്ച്‌ മുസ്ളിം ലീഗും രംഗത്ത് […]

ചെങ്ങന്നൂര്‍ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ചെന്നിത്തല

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഒന്നോ രണ്ടോ പേരുടെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. സംഘടനയിലെ പോരായ്മകള്‍ അംഗീകരിക്കുന്നു. ഗ്രൂപ്പ് തര്‍ക്കം ഇല്ലായിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. താഴെത്തട്ടിലെ പരിമിതികളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫിനെ പരിഹസിച്ച്‌ എം എം മണി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിനെ പരിഹസിച്ച്‌ മന്ത്രി എം എം മണി രംഗത്ത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയത്തിന് പിന്നാലെ ‘ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം’ എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസിനെ മണി വിമര്‍ശിച്ചത്. ജനാധിപത്യത്തിലെ അന്തിമ വിധികര്‍ത്താക്കള്‍ ജനങ്ങളാണെന്ന് കോട്ടിട്ട മാധ്യമ തമ്പുരാക്കന്‍മാര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നും വര്‍ഗീയവാദികളോടും കപട മതേതരവാദികളോടും ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞ ചെങ്ങന്നൂര്‍ ജനതയ്ക്ക് അഭിവാദ്യങ്ങള്‍ നേരുന്നതായും മണി പോസ്റ്റില്‍ കുറിച്ചു.

എല്‍ഡിഎഫ് വര്‍ഗീയ കാര്‍ഡ് ഇറക്കിയെന്ന് എകെ ആന്‍റണി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വര്‍ഗീയ കാര്‍ഡ് ഇറക്കിയെന്ന് എകെ ആന്‍റണി. നഗ്നമായ വര്‍ഗീയത പ്രചരിപ്പിച്ചതിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. യുഡിഎഫിനേറ്റ തിരിച്ചടി പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍, സര്‍ക്കാറിന്‍റെ വികസന നയത്തിനും മതേതരനിലപാടിനും കിട്ടിയ അംഗീകാരമാണ് ഈ വിജയമെന്നാണ് കോടിയേരി പ്രതികരിച്ചത്. യുഡിഎഫ് മുന്നോട്ട് വെച്ച മൃദു വര്‍ഗീയതയ്ക്കും രാഷ്ട്രീയ നാടകത്തിനും ചെങ്ങന്നൂരിലും തിരിച്ചടി കിട്ടിയെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാരിന്‍റെ വിലയിരുത്തല്‍ ആകും ഉപതെരഞ്ഞെടുപ്പ് ഫലം എന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടി ഇപ്പോഴും […]

ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ള്‍​ക്കു​ള്ള പി​ന്തു​ണ​യാ​ണ് ചെ​ങ്ങ​ന്നൂ​രി​ലെ വിജയം: പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ള്‍​ക്കു​ള്ള അ​തി​ഗം​ഭീ​ര പി​ന്തു​ണ​യാ​ണ് ചെ​ങ്ങ​ന്നൂ​രി​ലെ വി​ജ​യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​തി​ശ​ക്ത​മാ​യ അ​സ​ത്യ​പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ലും സ​ത്യം വേ​ര്‍​തി​രി​ച്ചു കാ​ണാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ ക​ഴി​വി​നെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ന്മ​യു​ടെ​യും ക്ഷേ​മ​ത്തി​ന്‍റെ​യും മ​ത​നി​ര​പേ​ക്ഷ​ത​യു​ടേ​യും പ​ക്ഷ​ത്തി​നൊ​പ്പം നില്‍​ക്കാ​നു​ള്ള പു​തി​യൊ​രു രാ​ഷ്ട്രീ​യ സം​സ്കാ​രം രൂ​പ​പ്പെ​ട്ടു​വ​ന്നി​രി​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നു വേ​ണ്ടി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ തു​ര​ങ്കം വ​യ്ക്കു​ന്ന പ്ര​തി​പ​ക്ഷ നി​ല​പാ​ടി​നേ​റ്റ തി​രി​ച്ച​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്‍​പ് ത​ങ്ങ​ള്‍​ക്കൊ​പ്പം ഇ​ല്ലാ​തി​രു​ന്ന ഇ​ത്ത​വ​ണ ഇ​ട​തു​പ​ക്ഷ​ത്തി​നു വോ​ട്ടു ചെ​യ്ത വി​ഭാ​ഗ​ത്തെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ചെങ്കൊടിയേന്തി ചെങ്ങന്നൂര്‍; സജി ചെറിയാൻ 20956 വോട്ടുകള്‍ക്ക് ജയിച്ചു

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ എൽഡിഎഫിനു വ്യക്തമായ മുന്നേറ്റം. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എൽഡിഎഫിനു മികച്ച ഭൂരിപക്ഷം. ബിജെപി ശക്തികേന്ദ്രമായ തിരുവൻവണ്ടൂരും എൽഡിഎഫ് പിടിച്ചു. ബിജെപി ഇവിടെ രണ്ടാമതാണ്. കേരള കോൺഗ്രസ് ഭരിക്കുന്ന തിരുവൻവണ്ടൂരിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ 30 വർഷത്തെ എൽഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് സജി ചെറിയാൻ നടന്നടുക്കുന്നത്. 1987ൽ മാമ്മൻ ഐപ്പിന് ലഭിച്ച 15807 ആണ് എൽ.ഡി.എഫിന് ചെങ്ങന്നൂരിൽ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം.  ഇപ്പോഴത്തെ നിലവച്ചു നോക്കുമ്പോൾ ആ […]