രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു നില്‍കിയേക്കും

ന്യൂഡല്‍ഹി: പി.ജെ.കുര്യന്‍ ഒഴിയുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് (എം)​ന് വിട്ടുനല്‍കിയേക്കും. സീറ്റ് കേരളാ കോണ്‍ഗ്രസിന് ന​ല്‍കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുന്പാകെ വയ്ക്കും. ഇത്തവണത്തേക്ക് സീറ്റ് നല്‍കുന്നതിന് അനുമതി നല്‍കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി,​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,​ കെ.പി.സി.സി പ്രസി‌ഡന്റ് എം.എം.ഹസന്‍ എന്നിവര്‍ രാഹുലിനോട് അഭ്യര്‍ത്ഥിക്കും.

സീറ്റ് വേണമെന്ന് നേരത്തെ തന്നെ കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നതാണ്. ഇതിനെ പിന്തുണച്ച്‌ മുസ്ളിം ലീഗും രംഗത്ത് വന്നിരുന്നു. ഇന്ന് ഉച്ചയ്ക്ക് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലും സീറ്റ് തങ്ങള്‍ക്ക് വേണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കുകയായിരുന്നു.

യു.ഡി.എഫിന്‍റെ വിശാല താല്‍പര്യം കണക്കിലെടുത്താണ് ഒരു തവണത്തേക്ക് സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാമെന്ന ധാരണയില്‍ നേതാക്കള്‍ എത്തിയത്. മാണി യു.ഡ‌ി.എഫിലേക്ക് തിരിച്ചു വരാന്‍ തയ്യാറായിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുക്കണമെന്നും കോണ്‍ഗ്രസ് രാഹുലിനോട് ആവശ്യപ്പെടും.

prp

Related posts

Leave a Reply

*