ഇന്നസെന്‍റിന് പകരക്കാരനായി അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍

താര സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തുനിന്നും ഇന്നസെന്‍റ് പടിയിറങ്ങുകയാണ്. ജൂണ്‍ അവസാന വാരത്തോടെ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഭരവാഹിയെ തിരഞ്ഞെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. ഇന്നസെന്‍റിന് പിന്നാലെ സംഘടനാഭാരവാഹിത്വം ഒഴിയുകയാണെന്ന് മമ്മൂട്ടിയും വ്യക്തമാക്കിയിരുന്നു.

അമ്മയുടെ പ്രസിഡന്‍റായി മോഹന്‍ലാല്‍ എത്തിയേക്കുമെന്നാണ് സൂചന. ഈ മാസം 24-ന് നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടേക്കും. മമ്മൂട്ടിയുടെ ഒഴിവിലേക്കാണ് ഇടവേള ബാബു എത്തുന്നത്.

നേതൃനിര ലക്ഷ്യമിട്ട് നിരവധി താരങ്ങള്‍ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനുള്ള സാധ്യത ഇല്ലാതാക്കി മോഹന്‍ലാലിനെ പ്രസിഡന്റായി അവരോധിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

എന്നാല്‍ മറ്റൊരാള്‍ ഇതേ സ്ഥാനത്തേക്ക് നോമിനേഷന്‍ കൊടുക്കുകയും മത്സരമുണ്ടാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ താന്‍ പിന്മാറുമെന്നും മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. ഇടവേള ബാബുവിന്‍റെയും നിലപാട് ഇതു തന്നെയാണ്.

prp

Related posts

Leave a Reply

*