ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുമ്പോള്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. ബിജെപി-മാര്‍കിസ്റ്റ് പാര്‍ട്ടികളുടെ ഐക്യമാണ് ചെങ്ങന്നൂരില്‍ ഉണ്ടായതെന്ന് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ പറയുന്നു. മണ്ഡലത്തില്‍ വ്യാപക കള്ളവോട്ട് നടന്നെന്നും അദ്ദേഹം പ്രതികരിച്ചു. ഇത് തടയാന്‍ യുഡിഎഫിന് സാധിച്ചില്ല. യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ മാന്നാറിലും പാണ്ടനാടും യുഡിഎഫ് പിന്നില്‍പോയി. വീഴ്ചയുടെ കാരണം പാര്‍ട്ടി നേതൃത്വം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്ത് വാങ്ങിയെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ഇക്കാര്യം താന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് […]
Tag: Election
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ആദ്യ ലീഡ് എല്‍ഡിഎഫിന്
ചെങ്ങന്നൂര്‍: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്. 5167 വോട്ടുകള്‍ക്ക് മുന്നിലാണ് സജി ചെറിയാൻ. മാന്നാര്‍ പാണ്ടനാട് തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. മാന്നാർ പഞ്ചായത്തിലെ ആദ്യ റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 1379 വോട്ടിനാണ് സജി ചെറിയാൻ ലീഡ് ചെയ്തിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 5022 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡി.എഫ് സ്ഥാനാർഥി വിജയകുമാറിന് 3643 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി ശ്രീധരൻ പിള്ളയ്ക്ക് 2553 വോട്ടുകളും ലഭിച്ചു. ബിജെപിക്ക് […]
കേബിള്‍ മുറിച്ചു, ചെങ്ങന്നൂരില്‍ ടിവി സംപ്രേഷണം മുടങ്ങി, വാര്‍ത്ത മുക്കാനെന്ന് ആരോപണം
ചെങ്ങന്നൂര്‍: വോട്ടെടുപ്പു ദിവസം ചെങ്ങന്നൂരില്‍ വ്യാപകമായി കേബിള്‍ കണക്ഷനുകള്‍ വിഛേദിച്ചതായി ആരോപണം. വോട്ടെടുപ്പു ദിവസം നടന്ന കെവിന്‍ മരണത്തിന്‍റെ വാര്‍ത്തകള്‍ മറച്ചുവയ്ക്കാന്‍ ടിവി സംപ്രേഷണം തടസപ്പെടുത്തിയതായാണ് ആക്ഷേപം. ഉപതിരഞ്ഞെടുപ്പ് പോളിങിനിടെ പുറത്തു വന്ന കെവിന്‍റെ കൊലപാതകവും തുടര്‍ സംഭവവികാസങ്ങളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു്രആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പൊലിസിനെതിരായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പുപ്രചാരണത്തിലെ ചൂടന്‍ വിഷയമായിരുന്നു. വോട്ടെടുപ്പു ദിവസം തന്നെ പൊലീസിന്‍റെ ഭാഗത്തുനിന്ന് വന്ന വീഴ്ച വലിയ വാര്‍ത്തയായാണ് ഇടതുമുന്നണിക്കു തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പോളിങ് തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോഴാണ് […]
ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു; ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്;
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്. 7.8 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും വോട്ട് രേഖപ്പെടുത്തി. പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. ഇതിനിടെ പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഏഴ് മണിക്ക് ആരംഭിച്ച വോട്ടടെുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ,പി എന്നി മുന്നണികള്‍ മത്സരിക്കുന്ന ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എല്‍.ഡി.എഫിന്‍റെ സജി ചെറിയാനും യു.ഡി.എഫിന്‍റെ ഡി. വിജയകുമാറും എന്‍.ഡി.എയുടെ […]
ചെങ്ങന്നൂരില്‍ എസ്എന്‍ഡിപിക്ക് സമദൂര നിലപാടെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിക്ക് സമദൂര നിലപാടെന്ന് വ്യക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തോട് സ്‌നേഹവും കൂറും പുലര്‍ത്തുന്നവരെ സഹായിക്കും. പിന്തുണ ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായാണെന്നും അദ്ദേഹം പറഞ്ഞു. യൂണിയനുകളോട് കൂറ് പുലര്‍ത്തുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് എസ്.എൻ.ഡി.പി ചെങ്ങന്നൂർ, മാവേലിക്കര യൂണിറ്റുകൾക്ക് വെള്ളാപ്പള്ളി നിർദേശം നൽകി. യുക്തമായ തീരുമാനം പ്രവർത്തകർ സ്വയം എടുക്കണം. ചെങ്ങന്നൂരിൽ ആര് ജയിക്കണമെന്ന് ഇൗഴവരും മറ്റ് പിന്നോക്ക വിഭാഗങ്ങളും തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആരു […]
ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പ്: നിര്‍മ്മലാ സീതാരാമനും ബിപ്ലബ് ദേബ് കുമാറും പ്രചരണത്തിനെത്തും
ചെങ്ങന്നൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ:പി.എസ്. ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറും ചെങ്ങന്നൂരിലെത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 23ന് ചെങ്ങന്നൂരിലെത്തുന്ന നിര്‍മ്മലാ സീതാരാമന്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന മഹിളാ സംഗമത്തെ അഭിസംബോധന ചെയ്യും. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറും 24ന് രാവിലെ 11ന് ഹോട്ടല്‍ എംപയറില്‍ മണ്ഡലത്തിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 3ന് മാന്നാറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന […]
ജെ.ഡി.എസ് നിയമസഭാ കക്ഷിയോഗം വൈകുന്നു; 2 എംഎല്‍എമാരെ കാണാനില്ല
ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ജെഡി-എസ് വിളിച്ച നിയമസഭ കക്ഷിയോഗവും വൈകുന്നു. രണ്ട് എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടില്ലെന്നാണ് വിവരം. രാജ വെങ്കടപ്പ നായക, വെങ്കട റാവു നദഗൗഡ എന്നിവരാണ് ജെഡി-എസ് യോഗത്തിലേക്ക് എത്താത്ത എംഎല്‍എമാര്‍. ജെ.ഡി.എസിന് 38 എം.എല്‍.എമാരാണുള്ളത്. അതേസമയം, കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ നിന്ന് 12 എം.എല്‍.എമാര്‍ വിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ 78 അംഗങ്ങളില്‍ 66 പേര്‍ മാത്രമാണ് യോഗത്തിനെത്തിയത്. വടക്കന്‍ മേഖലയില്‍ നിന്നുള്ളവരാണ് വിട്ടുനില്‍ക്കുന്നത്. ഇവരെ യോഗത്തിനെത്തിക്കാന്‍ പ്രത്യേക വിമാനം […]
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ചെങ്ങന്നൂരില്‍ സുരേഷ് ഗോപിയുടെ തീപ്പൊരി പ്രസംഗം
കേരള രാഷ്ട്രീയത്തിലെ ചൂടുള്ള ചര്‍ച്ചയായി ചെങ്ങന്നൂര്‍ ഉപ തിരഞ്ഞെടുപ്പ് മാറിക്കഴിഞ്ഞു. ചെങ്ങന്നൂരില്‍ എതിരാളികളെ നിലം പരിശാക്കാന്‍ ശക്തമായ പ്രചരണ പരിപാടികളുമായി പ്രമുഖ പാര്‍ട്ടികള്‍ രംഗത്തുണ്ട്. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ചെങ്ങന്നൂരില്‍ താരം സുരേഷ് ഗോപി തന്നെയാണ്. അത്തരം ഒരു കാഴ്ചയാണ് ഇലക്ഷന്‍ പ്രചരണ പരിപാടികളില്‍ കാണുന്നത്. ചെങ്ങന്നൂരില്‍ ഏതൊരു രാഷ്ട്രീയ പരിപാടികളിലും എത്തുന്ന ആളുകളേക്കാള്‍ കൂടുതല്‍ ആളുകള്‍ സുരേഷ് ഗോപിയുടെ പരിപാടിയ്ക്കെത്തുന്നുണ്ട്. സൂപ്പര്‍ താരത്തെ അടുത്തുകാണാനും അദ്ദേഹത്തിന്‍റെ തീപ്പൊരി പ്രസംഗം കേള്‍ക്കാനും കക്ഷിരാഷ്ട്രീയഭേദമില്ലാതെ നിരവധി ആളുകള്‍ […]
ബിജെപിയ്‌ക്കൊപ്പം ചേരുമെന്ന പ്രചാരണം തെറ്റ്: ഡി.കെ ശിവകുമാര്‍
കര്‍ണാടക: ബിജെപിയ്‌ക്കൊപ്പം ചേരുമെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. താന്‍ ബിജെപിക്ക് ഒപ്പം പോകുമെന്ന പ്രചാരണം തെറ്റാണെന്നും എം എല്‍ എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമിച്ചാല്‍ തങ്ങളും രാഷ്ട്രീയം കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എം എല്‍ എമാരെ രാജിവെപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും താന്‍ ബിജെപിക്ക് ഒപ്പം പോകുമെന്നത് ശരിയല്ലെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തി. കര്‍ണാടകത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പാര്‍ട്ടി രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചില്ലെങ്കില്‍ […]
കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ നിര്‍ത്തിവച്ചു
ബംഗളൂരു: കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ നിര്‍ത്തിവച്ചു. ഒരു ഘട്ടത്തില്‍ 122 സീറ്റുകളില്‍ ബിജെപി മുന്നേറിയപ്പോള്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങളുമായി തെരുവില്‍ ഇറങ്ങിയിരുന്നു. കേവല ഭൂരിപക്ഷവും കടന്ന് മുന്നേറിയ ബിജെപിക്ക് അവസാന ലാപ്പിലെ കിതപ്പാണ് തിരിച്ചടിയായത്. ബിജെപിയുടെ സീറ്റ് നില 105 ആയാണ് കുറഞ്ഞത്. ഏത് വിധേനയും ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ ജെഡിഎസിന് നിരുപാധിക പിന്തുണയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നിലവില്‍ ജനതാദള്‍ കര്‍ണാടക അധ്യക്ഷന്‍ കുമാരസ്വാമി മുഖ്യമന്ത്രി പദത്തിലേക്ക് […]










