ജെ.ഡി.എസ് നിയമസഭാ കക്ഷിയോഗം വൈകുന്നു; 2 എംഎല്‍എമാരെ കാണാനില്ല

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ജെഡി-എസ് വിളിച്ച നിയമസഭ കക്ഷിയോഗവും വൈകുന്നു. രണ്ട് എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടില്ലെന്നാണ് വിവരം. രാജ വെങ്കടപ്പ നായക, വെങ്കട റാവു നദഗൗഡ എന്നിവരാണ് ജെഡി-എസ് യോഗത്തിലേക്ക് എത്താത്ത എംഎല്‍എമാര്‍. ജെ.ഡി.എസിന് 38 എം.എല്‍.എമാരാണുള്ളത്.

അതേസമയം, കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ നിന്ന് 12 എം.എല്‍.എമാര്‍ വിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ 78 അംഗങ്ങളില്‍ 66 പേര്‍ മാത്രമാണ് യോഗത്തിനെത്തിയത്. വടക്കന്‍ മേഖലയില്‍ നിന്നുള്ളവരാണ് വിട്ടുനില്‍ക്കുന്നത്. ഇവരെ യോഗത്തിനെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. യോഗത്തിനെത്തിയ എംഎല്‍എമാരുടെ ഒപ്പുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് 104 എം.എല്‍.എമാരാണുള്ളത്. ബി.എസ് യെദ്യൂരപ്പയെ നിയമസഭാ കക്ഷി നേതാവായി ബി.ജെ.പി നിയസഭാ കക്ഷിയോഗയത്തില്‍ തെരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി ബി.ജെ.പി നേതൃത്വം ഗവര്‍ണറെ കണ്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതായും ഉചിതമായ നടപടി ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്ഭവനില്‍ നിന്ന് പുറത്തുവന്ന ശേഷം യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

 

 

prp

Related posts

Leave a Reply

*