ബംഗളുരു: നിര്‍ണായകമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ബിജെപി വ്യക്തമായ മുന്‍തൂക്കത്തോടെ മുന്നേറുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപിയുടെ ലീഡ് നൂറിലേക്ക് അടുക്കുന്നു. 211 സീറ്റുകളിലെ ലീഡ് നില പുറത്ത് വന്നപ്പോള്‍ ബി.ജെ.പി 95 സീറ്റിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 78 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു. ജെ.ഡി.എസ് 38 സീറ്റില്‍ ലീഡ് ചെയ്യുന്നു. തീരദേശ മണ്ഡലങ്ങളില്‍ ബി.ജെ.പിയ്ക്കാണ് മുന്‍തൂക്കം. ലിംഗായത്ത് മേഖലകളില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ തൂക്കുസഭയ്ക്ക് സാദ്ധ്യത കല്പിക്കുമ്ബോള്‍ […]
Tag: Election
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ഭീകരത; സിപിഐ എം പ്രവര്‍ത്തകനേയും ഭാര്യയേയും ചുട്ടുകൊന്നു
ന്യൂഡല്‍ഹി : പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സിപിഐ എം പ്രവര്‍ത്തകനെയും ഭാര്യയേയും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തീവച്ചുകൊന്നു. ദിബു ദാസ് ഭാര്യ ഉഷ ദാസ് എന്നിവരെയാണ് അക്രമിസംഘം തീവച്ചുകൊന്നത്. പോളിംഗ് തുടരുകയാണ്. രാവിലെ ഏഴുമണിയോടെയാണ് പോളിംഗിന് തുടക്കമായത്. പിന്നാലെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം തുടങ്ങി. നോര്‍ത്ത് പര്‍ഗാനയിലാണ് സിപിഐഎമ്മുകാര്‍ക്കു നേരെ വ്യാപക അക്രമമുണ്ടായത്. ഇരുപത് സിപിഐഎം പ്രവര്‍ത്തകര്‍ക്കും ത്രിണമൂല്‍ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. തൃണമൂല്‍ പ്രവര്‍ത്തകര്‍ പലയിടത്തും ബൂത്തുകള്‍ കൈയേറി. വോട്ടര്‍മാരെ ബൂത്തുകളിലേക്ക് എത്താതെ തടയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി […]
കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടിങ് പുരോഗമിക്കുന്നു
ബംഗളൂരു: കര്‍ണാടകത്തില്‍ ആദ്യ ആറ് മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ്. തീരദേശ കര്‍ണാടകത്തില്‍ കനത്ത പോളിങ് രേഖപ്പെടുത്തിയപ്പോള്‍ ലിംഗായത്ത് സ്വാധീന മേഖലയായ ഹൈദരാബാദ് കര്‍ണാടകത്തില്‍ മന്ദഗതിയിലാണ് വോട്ടെടുപ്പ്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനൊടുവില്‍ കര്‍ണാടകം വിധിയെഴുതിത്തുടങ്ങിയത് രാവിലെ ഏഴ് മണിക്കാണ്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയത് വോട്ടെടുപ്പ് തുടങ്ങാന്‍ വൈകി. ഹാസനില്‍ വോട്ടുചെയ്യാനെത്തിയ ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡക്കും ഇതേത്തുടര്‍ന്ന് കാത്തുനില്‍ക്കേണ്ടി വന്നു. ഗ്രാമങ്ങളില്‍ നീണ്ട നിര പ്രകടമായി. നഗര മണ്ഡലങ്ങളില്‍ തുടക്കത്തിലുണ്ടായ […]
ബെംഗളൂരുവില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് മസാലദോശയും കോഫിയും ഇന്‍റര്‍നെറ്റ് ഡാറ്റയും സൗജന്യം
ബെംഗളൂരു: പൊതുവെ പോളിങ്ങില്‍ പിന്നില്‍ നില്‍ക്കുന്ന ബെംഗളൂരുവില്‍ പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ പുതിയ പരീക്ഷണവുമായി വ്യാപാര സ്ഥാപനങ്ങളും വിവിധ സംഘടനകളും. വോട്ട് ചെയ്ത് വിരലിലെ മഷിയടയാളം കാണിച്ചാല്‍ മസാലദോശയും കോഫിയും സൗജന്യമായി കഴിക്കാം മാത്രമല്ല ഇതിനൊപ്പം ഇന്‍റര്‍നെറ്റ് ഡാറ്റയും ലഭിക്കും. വോട്ടര്‍ ഐഡിയും വിരലിലെ മഷിയടയാളവുമായെത്തുന്നവര്‍ക്ക് സൗജന്യമായി മസാലദോശ നല്‍കുന്നത് നൃപതുംഗ റോഡിലെ നിസര്‍ഗ എന്ന ഹോട്ടലാണ്. സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന ഒരു കൂട്ടം വിദ്യാര്‍ഥികളുടെ ആശയമാണ് ഇതെന്നാണ് ഹോട്ടലുടമ കൃഷ്ണരാജ് പറയുന്നത്. ബെംഗളൂരുവിലെ പ്രമുഖ ഹോട്ടല്‍ […]
കര്‍ണാടക- ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന്‍ പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: നടക്കാനുള്ള ഉപതെരഞ്ഞെടുപ്പുകളുടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെയും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും തീയതി ഇന്നറിയാം. രാവിലെ 11ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിക്കുക. സിപിഐഎം എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഡി വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പിഎസ് ശ്രീധരന്‍ പിള്ള ബിജെപി സ്ഥാനാര്‍ത്ഥിയുമാണ്. മെയ് 28ന് കാലാവധി അവസാനിക്കുന്ന കര്‍ണാടക നിയമസഭയിലെ 224 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് […]
‘വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്തി വിജയിച്ച ബിജെപിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു’:ഹാര്‍ദിക് പട്ടേല്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിയുടെ വിജയത്തെ പരിഹസിച്ച് പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ രംഗത്ത്. തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടന്നതായി ഹാര്‍ദിക് ആരോപിച്ചു. സൂറത്ത്, അഹമ്മദാബാദ്, രാജ്കോട്ട് എന്നിവിടങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നുവെന്നാണ് ഹാര്‍ദിക് ആരോപിക്കുന്നത്. ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഹാര്‍ദിക്കിന്‍റെ ആരോപണം. വോട്ടെണ്ണുന്നതിനു മുന്‍പായി ഇവിഎം മെഷീനുകള്‍ക്കെതിരെ പട്ടേല്‍ രംഗെത്തിയിരുന്നു. വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്താന്‍ സോഫ്റ്റ് വെയര്‍ എന്‍ജിയര്‍മാരെ വാടകയ്ക്കെടുത്തെന്നായിരുന്നു ആരോപണം. വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്തി വിജയിച്ച ബിജെപിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും […]
തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മോദി.
ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബി.ജെ.പിക്കുണ്ടായ തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്‍റ് സമ്മേളനത്തിനെത്തിയ മോദി കാറില്‍ നിന്നിറങ്ങിയ ഉടനെ മാധ്യമപ്രവര്‍ത്തകരോട് നമസ്തേ പറഞ്ഞതിന് ശേഷമാണ് വിജയചിഹ്നം ഉയര്‍ത്തിക്കാണിച്ചത്. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടുകയായിരുന്നു. 182 അംഗ സീറ്റില്‍ 105 സീറ്റ് നേടിയാണ് ബി.ജെ.പി ഗുജറാത്തില്‍ അധികാരം നിലനിറുത്തിയത്. ഹിമാചലില്‍ പക്ഷെ വ്യക്തമായ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയത്.
ഓഹരി വിപണിയില്‍ വന്‍ ഇടിവ്
മുംബൈ: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ബോംബൈ സൂചിക സെന്‍സെക്സ് 577 പോയിന്‍റ് താഴ്ന്ന് 32,918.94ലാണ് വ്യാപാരം നടത്തുന്നത്. ദേശീയ സൂചിക നിഫ്റ്റി 150 പോയിന്‍റ് താഴ്ന്ന് 10,189.05ലാണ് വ്യാപാരം നടത്തുന്നത്. നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ഒാഹരി വിപണിക്കും രൂപക്കും നേട്ടമുണ്ടായിരുന്നു. എന്നാല്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായതോടെ വിപണിക്ക് അത് തിരിച്ചടിയാവുകയായിരുന്നു.
ഗുജറാത്തിലും ഹിമാചലിലും ബിജെപി മുന്നില്‍
അഹമമദാബാദ്: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലമാണെങ്കിലും കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തിയതായും ഫലസൂചനകള്‍ പറയുന്നു. ഗുജറാത്തില്‍ 92 സീറ്റില്‍ ബിജെപി മുന്നിലാകുമ്പോള്‍ 56 ഇടത്ത് കോണ്‍ഗ്രസ് ലീഡുചെയ്യുന്നു. സൌരാഷ്ട്രയില്‍ കോണ്‍ഗ്രസ് ആണ് മുന്നില്‍. ദളിത് നേതാവ് ജിഗ്നേഷ് മേവാനി ആദ്യം മുന്നില്‍ ആയിരുന്നെങ്കിലും പിറകിലേക്ക് പോയി. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലില്‍ ബിജെപി 27 സീറ്റിലും കോണ്‍ഗ്രസ്സ് 8 സീറ്റിലും മുന്നിലാണ് . 182 മണ്ഡലങ്ങളിലേയ്ക്ക് വോട്ടെടുപ്പു നടന്ന ഗുജറാത്തില്‍ […]
ഗുജറാത്തില്‍ അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പോളിങ്. സംസ്ഥാന തലസ്ഥാനമായ അഹമ്മദാബാദിലേയും മധ്യഗുജറാത്തിലേയും വടക്കന്‍ ഗുജറാത്തിലേയും 93 നിയമസഭാ മണ്ഡലങ്ങള്‍ പോളിങ്ങ് ബൂത്തിലെത്തിത്തുടങ്ങി. 69 വനിതകളടക്കം 851 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതോടെ 182 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകും. വിധിയറിയാന്‍ ഡിസംബര്‍ 18 വരെ കാത്തിരിക്കണം. എട്ട് മണിക്ക് തുടങ്ങിയ വോട്ടിംഗില്‍ പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെനും വോട്ട് രേഖപ്പെടുത്താന്‍ എത്തി. രണ്ടു ഘട്ടങ്ങളായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം […]









