ബെംഗളൂരുവില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് മസാലദോശയും കോഫിയും ഇന്‍റര്‍നെറ്റ് ഡാറ്റയും സൗജന്യം

ബെംഗളൂരു: പൊതുവെ പോളിങ്ങില്‍ പിന്നില്‍ നില്‍ക്കുന്ന ബെംഗളൂരുവില്‍ പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ പുതിയ പരീക്ഷണവുമായി വ്യാപാര സ്ഥാപനങ്ങളും വിവിധ സംഘടനകളും. വോട്ട് ചെയ്ത് വിരലിലെ മഷിയടയാളം കാണിച്ചാല്‍ മസാലദോശയും കോഫിയും സൗജന്യമായി കഴിക്കാം മാത്രമല്ല ഇതിനൊപ്പം ഇന്‍റര്‍നെറ്റ് ഡാറ്റയും ലഭിക്കും.

വോട്ടര്‍ ഐഡിയും വിരലിലെ മഷിയടയാളവുമായെത്തുന്നവര്‍ക്ക് സൗജന്യമായി മസാലദോശ നല്‍കുന്നത് നൃപതുംഗ റോഡിലെ നിസര്‍ഗ എന്ന ഹോട്ടലാണ്. സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന ഒരു കൂട്ടം വിദ്യാര്‍ഥികളുടെ ആശയമാണ് ഇതെന്നാണ് ഹോട്ടലുടമ കൃഷ്ണരാജ് പറയുന്നത്.

ബെംഗളൂരുവിലെ പ്രമുഖ ഹോട്ടല്‍ ശൃംഖല വാസുദേവ് അഡിഗയും ഇന്ന് വോട്ടര്‍മാര്‍ക്ക് സൗജന്യ കോഫി വാഗ്ദാനം ചെയ്തിട്ടുണ്ട്. മാത്രമല്ല രാജാജി നഗര്‍ സെക്കന്‍റ് സ്‌റ്റേജിലെ സൈബര്‍ കഫെ ഉടമ ഇവര്‍ക്ക് നല്‍കുന്നത് സൗജന്യ ഇന്‍റര്‍നെറ്റാണ്.

യുവാക്കളുള്‍പ്പടെ പലരും തെരഞ്ഞെടുപ്പിനോട് മുഖം തിരിക്കുന്ന സാഹചര്യത്തിലാണ് പ്രോത്സാഹനവുമായി ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇവരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ബെംഗളൂരുവിലെ മറ്റു ചില വ്യാപാര സ്ഥാപനങ്ങളും സലൂണുകളും ആശുപത്രികളും സമാന വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

prp

Related posts

Leave a Reply

*