ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം

ന്യൂഡല്‍ഹി:   ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് തീയതി വൈകിപ്പിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍റെ  നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണിത്. ഉച്ചയ്ക്ക് ഒരു മണിക്കായിരിക്കും പ്രഖ്യാപനം.

രണ്ട് ഘട്ടമായി ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്താനാണ്   കമ്മീഷന്‍  ആലോചിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 22 വരെ നിലവിലുള്ള നിയമസഭക്ക് കാലാവധിയുണ്ട്.

ഒക്ടോബര്‍ 12 നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിമാചല്‍പ്രദേശിലെ തീയതി പ്രഖ്യാപിച്ചത്. നവംബര്‍ ഒമ്പതിനാണ് ഇവിടെ  തെരഞ്ഞെടുപ്പ്.  ഇരു സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഗുജറാത്തിലെ തീയതി നീട്ടിവെയ്ക്കുകയായിരുന്നു. എന്നാല്‍ ഡിസംബര്‍   18ന് മുമ്പ്  ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

 

prp

Related posts

Leave a Reply

*