ക്രോസ്​ കണ്‍ട്രി വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍ കാറപകടത്തില്‍ മരിച്ചു

ഹൈദരാബാദ്:  പ്രശസ്ത ക്രോസ്​ കണ്‍ട്രി വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍ (29) കാറപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.30 ഒാടെ ഹൈദരാബാദ്​ നഗരത്തതിലെ റിങ്​ റോഡിലാണ്​ അപകടമുണ്ടായത്.

തോലിചൗകിയിലെ വീട്ടിലേക്ക്​ ഭര്‍ത്താവ്​ അബ്ദുള്‍ നദീമിനൊപ്പം കാറില്‍ സഞ്ചരിക്കവെയായിരുന്നു  അപകടം.  നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. തലക്ക്​ പരിക്കേറ്റ സനയെ ഉടന്‍  ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണപ്പെട്ടു . അമിതവേഗമാണ് മരണ കാരണമെന്നാണ് നിഗമനം.

വിഷാദത്തിനും ആത്മഹത്യ​ക്കുമെതിരെ പരിപാടികളുമായി രാജ്യത്തുടനീളം റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റില്‍ യാത്ര ചെയ്താണ് സന ശ്രദ്ധേയയായത്. പ്രചരണത്തി​​​ന്‍റെ  ഭാഗമായി രാജ്യത്തുടനീളം 38,000 കിലോമീറ്റര്‍ സഞ്ചരിച്ച്‌ സ്കൂളുകളിലും കോളേജുകളിലും ബോധവത്​കരണ പരിപാടികള്‍ നടത്തിയിരുന്നു.

വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്ന സന കുറച്ച്‌​ വര്‍ഷം മുമ്പ്​ ഗുജറാത്തിലേക്കുള്ള യാത്രാമധ്യേ ബുള്ളറ്റ്​ എതിരെ വരുന്ന ട്രക്കിന് ഇടിച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ യാത്ര സനയുടെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. യാത്രയുടെ ലഹരി അറിഞ്ഞ സന പിന്നീടുളള കാലം ആത്മഹത്യയ്ക്കും വിഷാദരോഗത്തിനും  എതിരെ പോരാടുകയായിരുന്നു.

 

prp

Leave a Reply

*